എസ്.ബി.ഐയിൽ 242 സ്‌പെഷ്യലിസ്റ്റ് ഓഫീസർ നിയമനം; തിരുവനന്തപുരം സർക്കിളിലും ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം
text_fieldsന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫിസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 207 ഒഴിവുകളിൽ അഞ്ചുവർഷത്തെ താൽക്കാലിക നിയമനവും 35 ഒഴിവുകളിൽ സ്ഥിരനിയമനവുമാണ്.
എസ്.ബി.ഐയിൽ ട്രേഡ് ഫിനാൻസ് ഓഫീസർ തസ്തികയിലെ ജെ.എം.ജി.എസ്-I ശമ്പള സ്‌കെയിലുള്ള തസ്തികയിൽ 14 ഒഴിവും എം.എം.ജി.എസ് II ശമ്പള സ്‌കെയിലുള്ള തസ്തികയിൽ 21 ഒഴിവുമുണ്ട്. കൊൽക്കത്തയിലും ഹൈദരാബാദിലുമാണ് നിയമനം. സ്ഥിരനിയമനമായിരിക്കും.
ജെ.എം.ജി.എസ്-I തസ്തികയിൽ 48,480- 85,920 രൂപയും എം.എം.ജി.എസ് II തസ്തികയിൽ 64,820-93,960 രൂപയുമാണ് ശമ്പള സ്‌കെയിൽ. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ ഓഫീസർ/ഒഫിഷ്യൽ തസ്തികകളിൽ പ്രവൃത്തിപരിചയം വേണം. ജെ.എം.ജി.എസ്-I തസ്തികയിലേക്ക് അപേക്ഷിക്കാൻ ഒരു വർഷവും എം.എം.ജി.എസ് II തസ്തികയിലേക്ക് അപേക്ഷിക്കാൻ മൂന്ന് വർഷവും പ്രവൃത്തിപരിചയം വേണം. ജെ.എം.ജി.എസ്-I ലേക്ക് 32 വയസും എം.എം.ജി.എസ് IIലേക്ക് 35 വയസുമാണ് ഉയർന്ന പ്രായം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. ഓൺലൈനായി 750 രൂപ അപേക്ഷ ഫീസ് അടക്കണം. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് അപേക്ഷാഫീസില്ല. സെപ്റ്റംബർ 19 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
207 ഒഴിവുകളുള്ള സ്പെഷലിസ്റ്റ് കേഡർ തസ്തികകളിൽ 24 ഒഴിവ് തിരുവനന്തപുരം സർക്കിളിലാണ്. അഞ്ചു വർഷത്തേക്ക് കരാർ നിയമനമായിരിക്കും. പ്രവൃത്തിപരിചയമുള്ളവർക്ക് അവസരം. തിരുവനന്തപുരം സർക്കിളിൽ റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡ്) മൂന്ന്, ഇൻവെസ്റ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ഒന്ന്, വിപി വെൽത്ത് ഏഴ്, എവിപി വെൽത്ത് 13 എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായി സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് https://sbi.bank.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

