Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഇന്ത്യൻ റെയിൽവേയിൽ...

ഇന്ത്യൻ റെയിൽവേയിൽ 50,000 തൊഴിലവസരങ്ങൾ; വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം

text_fields
bookmark_border
ഇന്ത്യൻ റെയിൽവേയിൽ 50,000 തൊഴിലവസരങ്ങൾ; വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം
cancel

ന്യൂഡൽഹി: റെയിൽവേയിൽ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാതത്തിൽ 9000 പേർക്ക് നിയമന ഉത്തരവ് കൈമാറിയതായി റെയിൽവേ റിക്രൂട്മെന്റ് ബോർഡ് അറിയിച്ചു. 2025-26 സാമ്പത്തിക വർഷം 50,000ത്തിലേറെ പേർക്ക് തൊഴിൽ നൽകുമെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

2024 നവംബർ മുതൽ 55,197 ഒഴിവുകളിലേക്കായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ നടത്തി. ഇതുമായി ബന്ധപ്പെട്ട് ഏഴ് വ്യത്യസ്ത വിജ്ഞാപനങ്ങളാണ് ഇറക്കിയത്. വലിയ ആസൂത്രണത്തോടെയും സഹകരണത്തോടെയുമാണ് ഈ പരീക്ഷകൾ നടത്തിയത്.

1.86 കോടിയി​ലേ​റെ പേരാണ് ഈ തസ്തികകളിലേക്ക് അപേക്ഷകരായി ഉണ്ടായിരുന്നതെന്നും റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ഇങ്ങനെ 2025-26 സാമ്പത്തിക വർഷം 50,000 ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകാൻ റെയിൽവേ മന്ത്രാലയത്തിന് കഴിയും. 9000 നിയമന ഉത്തരവുകൾ ഇതിനകം തന്നെ കൈമാറിക്കഴിഞ്ഞു.

അപേക്ഷകരുടെ താമസസ്ഥലത്തിനടുത്ത് തന്നെ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കാനും ആർ.ആർ.ബി ശ്രദ്ധചെലുത്തിയിട്ടുണ്ട്. അതുപോലെ വനിതകൾക്കും ശാരീരിക പരിമിതികളുള്ളവർക്കും പ്രത്യേക പരിഗണന നൽകി.

കൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും പരീക്ഷ ന്യായമായും സുതാര്യമായും നടത്തുന്നതിനും കൂടുതൽ മനുഷ്യ വിഭവ ശേഷിയും ആവശ്യമാണ്. 2024 മുതൽ ആർ.ആർ.ബി പ്രസിദ്ധീകരിച്ച വാർഷിക കലണ്ടർ പ്രകാരം 1,08,324 ഒഴിവുകളിലേക്ക് 12 വിജ്ഞാപനങ്ങൾ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അടുത്ത സാമ്പത്തിക വർഷത്തിൽ 2026-27 ൽ 50,000 ത്തിലധികം നിയമനങ്ങൾ വാഗ്ദാനം ചെയ്യുമെന്നും മന്ത്രാലയം പറഞ്ഞു.

വലിയ തോതിൽ അപേക്ഷകരുള്ളതിനാൽ, പരീക്ഷ കൂടുതൽ സുഗമമാക്കാൻ ഇക്കുറി റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായി ഇ-കെ.വൈ.സി അടിസ്ഥാനമാക്കിയുള്ള ആധാർ ഓതന്റി​ഫിക്കേഷൻ നിർബന്ധമാകി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayeducationopportunitiescareer opportunitiesLatest News
News Summary - Set to provide 50000 jobs in Indian Railways
Next Story