50 ലക്ഷം ശമ്പള പാക്കേജുള്ള ജോലിയിൽ നിന്ന് പിരിച്ചു വിട്ടു, ഇപ്പോൾ എക്സ്പീരിയൻസ് ഉണ്ടായിട്ടും ജോലി കിട്ടാതെ കഷ്ടപ്പെടുന്നു; ചർച്ചയായി സാമൂഹ്യ മാധ്യമത്തിലെ അനുഭവക്കുറിപ്പ്
text_fieldsസ്റ്റാർട്ട് അപ്പിലെ ഉയർന്ന ശമ്പളമുള്ള ജോലിയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരന്‍റെ റെഡിറ്റിൽ പങ്കു വെച്ച അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ടായിട്ടും തനിക്ക് ഇതുവരെ മറ്റൊരു ജോലിയിൽ പ്രവേശിക്കാനായില്ലെന്ന് ജീവനക്കാരൻ പറയുന്നു.
കോവിഡ് കാലത്ത് യു.എസ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പ് കമ്പനിയിൽ പ്രവേശിച്ച അദ്ദേഹത്തിനെ ഈയടുത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ മോശമായതിനെ തുടർന്ന് പിരിച്ചു വിടുകയായിരുന്നു. 50 ലക്ഷമായിരുന്നു വാർഷിക ശമ്പളം.
കമ്പനിയിലെ നാലു വർഷത്തെ എക്സ്പീരിയൻസിനുപുറമേ എസ്.എ.എ.എസ്/ ഐടി മേഖലയിൽ 8 വർഷത്തെ കൺസൽട്ടിങ് എക്സ്പീരിയൻസും ഉണ്ട്. ശമ്പളം കുറവ് മതിയെന്നാവശ്യപ്പെട്ടിട്ടുപോലും ഇത്രയും അനുഭവ സമ്പത്തുള്ള തന്നെ നിയമിക്കാൻ ആരും തയാറാകുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. 6 മാസം തുടച്ചയായി ജോലിക്ക് വേണ്ടി പലയിടത്തും അപേക്ഷിച്ചിട്ടും എവിടെ നിന്നും അനുകൂല മറുപടി തനിക്കിതുവരെ ലഭിച്ചില്ലെന്നാണ് ഉദ്യോഗാർഥി വേദനയോടെ കുറിക്കുന്നത്. പോസ്റ്റിനു താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.