Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightയു.എ.ഇയിലിരുന്ന്...

യു.എ.ഇയിലിരുന്ന് നേടാം; യു.കെ ബിരുദം, ന്യൂജെൻ വിദ്യാർഥികൾക്കൊരു സ്മാർട്ട് വഴികാട്ടി

text_fields
bookmark_border
യു.എ.ഇയിലിരുന്ന് നേടാം; യു.കെ ബിരുദം, ന്യൂജെൻ വിദ്യാർഥികൾക്കൊരു സ്മാർട്ട് വഴികാട്ടി
cancel

വിദേശപഠനം എന്നത് ഇന്ന് നമ്മുടെ നാട്ടിലെ മിക്ക വിദ്യാർഥികളുടെയും, ഒരുപക്ഷേ അവരേക്കാളുപരി രക്ഷിതാക്കളുടെയും വലിയൊരു സ്വപ്നമാണ്. പണ്ടൊക്കെ ബിരുദമോ ബിരുദാനന്തര ബിരുദമോ കഴിഞ്ഞിട്ടായിരുന്നു വിദേശത്തേക്കുള്ള പറക്കലെങ്കിൽ, ഇന്നത്തെ ന്യൂജെൻ പിള്ളേർ പ്ലസ് ടു കഴിയാൻ കാത്തിരിക്കുകയാണ് വണ്ടി കയറാൻ. ഇതിൽ ഏറ്റവും കൂടുതൽ പേർ ലക്ഷ്യമിടുന്നത് യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളാണ്. എന്നാൽ ലണ്ടനിലെ ഒരു യൂനിവേഴ്സിറ്റിയിൽ പഠിക്കാൻ വരുന്ന ഭീമമായ ട്യൂഷൻ ഫീസും, അതിനേക്കാൾ വലിയ ജീവിതച്ചെലവും ആലോചിക്കുമ്പോൾ പല സാധാരണക്കാരായ രക്ഷിതാക്കളുടെയും നെഞ്ചിടിപ്പേറും.

എന്നാൽ, വലിയ സാമ്പത്തി ക ബാധ്യതകളില്ലാതെ, കടക്കെണിയിലാകാതെ, യുകെയിലെ അതേ ഇന്‍റർനാഷണൽ ഡിഗ്രി നമുക്ക് തൊട്ടടുത്തുള്ള യു.എ.ഇയിലിരുന്ന് നേടിയാലോ? കേൾക്കുമ്പോൾ അതിശയകരമായി തോന്നാമെങ്കിലും, സ്മാർട്ടായി ചിന്തിക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും ഇന്ന് തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ചൊരു കരിയർ പാതയാണിത്. ബോർഡുകൾ മാറുന്ന ഈ കാലത്ത്, പരമ്പരാഗത വഴികളിൽ നിന്നും മാറിനടക്കാൻ ആഗ്രഹിക്കുന്നവർക്കായി യു.എ.ഇയിലെ യു.കെ സർവകലാശാലകളെക്കുറിച്ച് വിശദമായി ഒന്ന് പരിശോധിക്കാം.

എന്തുകൊണ്ട് ഈ ‘സ്മാർട്ട്’ റൂട്ട് തിരഞ്ഞെടുക്കണം?

ലണ്ടനിലോ ബർമിങ്ഹാമിലോ പോയി പഠിക്കുന്നതിന് പകരം എന്തിന് ദുബൈയിലോ അബൂദബിയിലോ ഉള്ള ക്യാമ്പസ് തിരഞ്ഞെടുക്കണം? അതിന് വളരെ കൃത്യവും പ്രായോഗികവുമായ ചില കാരണങ്ങളുണ്ട്:

1. കീശ ചോരാത്ത വിദ്യാഭ്യാസം: യു.കെയിലെ മെയിൻ ക്യാമ്പസിൽ പഠിക്കാൻ വരുന്ന ചെലവിന്‍റെ പകുതിയോ അതിൽ താഴെയോ മാത്രമേ യു.എ.ഇയിൽ വരുന്നുള്ളൂ. ട്യൂഷൻ ഫീസിലെ വ്യത്യാസത്തിനൊപ്പം, താമസ-ഭക്ഷണ ചെലവുകളിലും വലിയൊരു തുക ലാഭിക്കാൻ സാധിക്കും. ഒരുപക്ഷേ, നാട്ടിൽ ഡൊണേഷൻ കൊടുത്ത് പഠിക്കുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ ഇവിടെ പഠനം പൂർത്തിയാക്കാം.

2. ഒറിജിനൽ സർട്ടിഫിക്കറ്റ് തന്നെ കിട്ടുമോ? ഇതാണ് മിക്കവരുടെയും പ്രധാന സംശയം. തീർച്ചയായും! യു.എ.ഇയിൽ പഠിച്ചാലും വിദ്യാർഥികൾക്ക് ലഭിക്കുന്നത് യു.കെയിലെ മെയിൻ ക്യാമ്പസിൽ നിന്നും നൽകുന്ന അതേ ഡിഗ്രി സർട്ടിഫിക്കറ്റ് തന്നെയായിരിക്കും. സർട്ടിഫിക്കറ്റിൽ ‘ദുബായ് ക്യാമ്പസ്’ എന്നോ ‘അബൂദബി ക്യാമ്പസ്’ എന്നോ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ടാകില്ല. ഇത് ലോകത്തെവിടെയും ഉപയോഗിക്കാൻ കഴിയുന്ന, ഒറിജിനൽ യു.കെ ബിരുദമാണ്.

3. സുരക്ഷിതത്വം, നാട്ടിലേക്കുള്ള ദൂരം: കേരളത്തിൽ നിന്നും വെറും നാല് മണിക്കൂർ വിമാനയാത്ര മാത്രമേ യു.എ.ഇയിലേക്കുള്ളൂ. പ്ലസ് ടു കഴിഞ്ഞ ഉടനെ കുട്ടികളെ പതിനായിരക്കണക്കിന് കിലോമീറ്ററുകൾ അകലേക്ക് അയക്കാൻ ഭയക്കുന്ന രക്ഷിതാക്കൾക്ക് ഇതൊരു വലിയ ആശ്വാസമാണ്. മാത്രമല്ല, യു.എ.ഇയിലെ സുരക്ഷിതമായ ചുറ്റുപാടും, നമ്മുടെ സാംസ്കാരിക സാഹചര്യങ്ങളും ഗൾഫ് നാടുകളിലെ മലയാളി സാന്നിധ്യവും വിദ്യാർഥികൾക്ക് വളരെ വേഗം ഇണങ്ങിച്ചേരാൻ സഹായിക്കുന്നതാണ്.

4. യു.കെയിലേക്കുള്ള പറക്കൽ: ഒരുപക്ഷെ ഈ സിസ്റ്റത്തിന്‍റെ ഏറ്റവും വലിയ ആകർഷണം ഇതായിരിക്കും. താല്പര്യമുള്ള വിദ്യാർഥികൾക്ക് പഠനത്തിന്‍റെ അവസാന വർഷം യു.കെയിലെ മെയിൻ ക്യാമ്പസിലേക്ക് വളരെ എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്യാം. അവിടെവെച്ച് കോഴ്സ് പൂർത്തിയാക്കുന്നവർക്ക് യു.കെയിലെ പോസ്റ്റ് സ്റ്റഡി വർക്ക് (പി.എസ്.ഡബ്ല്യൂ) വിസ ലഭിക്കാനും അവിടെത്തന്നെ ജോലി കണ്ടെത്താനും ഇത് വലിയൊരു അവസരമൊരുക്കുന്നു.

അംഗീകാരങ്ങളുടെ നൂലാമാലകൾ: അറിഞ്ഞിരിക്കേണ്ട അതിപ്രധാന കാര്യങ്ങൾ

യു.എ.ഇയിൽ പഠിക്കാൻ തീരുമാനിക്കുമ്പോൾ രക്ഷിതാക്കൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് സർവകലാശാലകളുടെ സർക്കാർ അംഗീകാരങ്ങളെക്കുറിച്ചാണ്. പ്രധാനമായും മൂന്ന് തരത്തിലുള്ള സർക്കാർ അപ്രൂവലുകളാണ് യു.എ.ഇയിലുള്ളത്. ഇത് ശ്രദ്ധിച്ച് മനസ്സിലാക്കേണ്ടതുണ്ട്:

1. KHDA (Knowledge and Human Development Authority): ദുബൈയിൽ പ്രവർത്തിക്കുന്ന വിദേശ സർവകലാശാലകൾക്ക് വേണ്ട അടിസ്ഥാന അംഗീകാരമാണിത്. കെ.എച്ച്.ഡി.എ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ ദുബൈയിലെ പ്രൈവറ്റ് സെക്ടറിൽ (ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ) ജോലി ചെയ്യാൻ പൂർണമായും മതിയാകും. മിക്ക യു.കെ ക്യാമ്പസുകളും ദുബൈയിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ഈ അംഗീകാരം ഉറപ്പാക്കേണ്ടതുണ്ട്.

2. ADEK (Abu Dhabi Department of Education and Knowledge): അബൂദബി എമിറേറ്റിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അംഗീകാരമാണിത്. അബൂദബിയിൽ ഉപരിപഠനം നടത്തുന്നവർ സ്ഥാപനത്തിന് അഡക് അംഗീകാരമുണ്ടോ എന്ന് പരിശോധിക്കണം.

3. MoE / CAA (Ministry of Education / Commission for Academic Accreditation): ഇതേറ്റവും പ്രധാനപ്പെട്ട ഒരു അംഗീകാരമാണ്. യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങളിൽ (Federal Government Jobs) അല്ലെങ്കിൽ ചില പ്രത്യേക സർക്കാർ തസ്തികകളിൽ ജോലി ലഭിക്കണമെങ്കിൽ ബിരുദത്തിന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ (MoE) നേരിട്ടുള്ള അംഗീകാരം ആവശ്യമാണ്. നിങ്ങളുടെ ലക്ഷ്യം യു.എ.ഇയിലെ ഗവൺമെന്‍റ് ജോലിയാണെങ്കിൽ, കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപ് യൂനിവേഴ്സിറ്റി വെബ്സൈറ്റിൽ പോയി കോഴ്സിന് സി.എ.ഇ അപ്രൂവൽ ഉണ്ടോ എന്ന് ഉറപ്പുവരുത്തണം.

എവിടെ പഠിക്കും? പ്രധാന യുകെ സർവ്വകലാശാലകൾ

നിരവധി പ്രമുഖ യുകെ സർവകലാശാലകൾ ഇന്ന് യു.എ.ഇയിൽ സജീവമാണ്. ഇവയിൽ ചില പ്രധാനപ്പെട്ടവ

1. University of Birmingham Dubai: ലോകത്തെ മികച്ച 100 യൂനിവേഴ്സിറ്റികളിൽ ഒന്നായ (Russell Group University) ഇവരുടെ ദുബൈ ക്യാമ്പസ് വളരെ പ്രശസ്തമാണ്. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ (MoE) അംഗീകാരമുള്ള നിരവധി കോഴ്സുകൾ ഇവർ നൽകുന്നുണ്ട്. ഒരു ഗ്ലോബൽ ക്യാമ്പസിന്‍റെ മുഴുവൻ വൈബും ഇവിടെ കിട്ടും.

2. Heriot-Watt University Dubai: സ്കോട്ട്ലൻഡിൽ നിന്നുള്ള ഈ യൂനിവേഴ്സിറ്റി, എൻജിനീയറിങ്, ബിസിനസ് കോഴ്സുകൾക്ക് പേരുകേട്ടതാണ്. ദുബൈ നോളജ് പാർക്കിലെ ഇവരുടെ പുതിയ ക്യാമ്പസ് വിദ്യാർഥികൾക്ക് മികച്ച പ്രാക്ടിക്കൽ അനുഭവം നൽകുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

3. Middlesex University Dubai: ഡിസൈൻ, മീഡിയ, ബിസിനസ്, ഐടി മേഖലകളിൽ താല്പര്യമുള്ളവർക്ക് മികച്ച ചോയ്സാണിത്. വളരെ മികച്ചൊരു ക്യാമ്പസ് ലൈഫും, എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളും ഇവർ ഓഫർ ചെയ്യുന്നു.

4. University of Stirling: റാസൽഖൈമയിൽ (RAK) പ്രവർത്തിക്കുന്ന ഈ ക്യാമ്പസ് താരതമ്യേന കുറഞ്ഞ ചെലവിൽ മികച്ച യുകെ വിദ്യാഭ്യാസം നേടാൻ സഹായിക്കുന്ന ഒന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CareerukEdu New
News Summary - Earn from the UAE; A UK Degree, a Smart Guide for New-Gen Students
Next Story