ഐ.ഡി.ബി.ഐ ബാങ്കിൽ 1036 എക്സിക്യൂട്ടിവ്, 136 സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവുകൾ
text_fieldsഐ.ഡി.ബി.ഐ ബാങ്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സംക്ഷിപ്ത വിവരങ്ങൾ ചുവടെ:എക്സിക്യൂട്ടിവ്സ് -ഒഴിവുകൾ 1036 (SC-160, ST-67, OBC-255, EWS-103, ജനറൽ-451). ഭിന്നശേഷിക്കാർക്ക് (PWBD) 50 ഒഴിവുകളിൽ നിയമനം നൽകും. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എന്നാൽ, തൃപ്തികരമായി സേവനമനുഷ്ഠിക്കുന്നവർക്ക് രണ്ടുവർഷം കൂടി നീട്ടി കിട്ടാവുന്നതാണ്.
ശമ്പളം പ്രതിമാസം ആദ്യവർഷം 29000 രൂപ. രണ്ടാംവർഷം 31000 രൂപ, മൂന്നാംവർഷം 34000 രൂപ. ഓൺലൈൻ ടെസ്റ്റ് ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ്എന്നിവയുെട അടിസ്ഥാനത്തിലാണ് സെലക്ഷൻ.യോഗ്യത: ബിരുദം, പ്രായപരിധി 20-25 വയസ്സ്. ഓൺലൈനായി ജൂൺ 7 വരെ അപേക്ഷിക്കാം. ഫീസ് 1000 രൂപ. SC/ST/PWBD വിഭാഗത്തിന് 200 രൂപ.
സ്പെഷലിസ്റ്റ് ഓഫിസർ (സ്ഥിരം നിയമനം) ഒഴിവുകൾ -136 (ഓഡിറ്റ് -ഇൻഫർമേഷൻ സിസ്റ്റം -6), കോർപറേറ്റ് സ്ട്രാറ്റജി ആൻഡ് പ്ലാനിങ്-2, റിസ്ക് മാനേജ്മെന്റ് -24, ഫ്രോഡ് റിസ്ക് മാനേജ്മെന്റ് -9, ട്രഷറി -5, ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് -5, സെക്യൂരിറ്റി -8, ലീഗൽ -12, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് -5, കോർപറേറ്റ് ക്രഡിറ്റ് -60). യോഗ്യത മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ അടക്കം സമഗ്ര വിവരങ്ങളടങ്ങിയ റിക്രൂട്ട്മെൻറ് വിജ്ഞാപനം www.idbibank.inൽനിന്നും ഡൗൺലോഡ് ചെയ്യാം.
ഓൺലൈനായി ജൂൺ 15 വരെ അപേക്ഷിക്കാവുന്നതാണ്. ഫീസ് 1000 രൂപ. SC/ST വിഭാഗങ്ങൾക്ക് 200 രൂപ മതിയാകും.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാനേജർ-ഗ്രേഡ് ബി (ശമ്പളനിരക്ക് 48170-69810), അസിസ്റ്റന്റ് ജനറൽ മാനേജർ ഗ്രേഡ്-സി (63840-78230 രൂപ), ഡെപ്യൂട്ടി ജനറൽ മാനേജർ ഗ്രേഡ്-ഡി (76010-89890 രൂപ) എന്നീ കേഡറുകളിലാണ് നിയമനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.