എയിംസുകളിലും മറ്റ് കേന്ദ്ര സ്ഥാപനങ്ങളിലും 1,379 ഒഴിവുകൾ
text_fieldsരാജ്യത്തെ എയിംസുകളിലും ജിപ്മെർ, ഐ.സി.എം.ആർ അടക്കമുള്ള ചില കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും വിവിധ തസ്തികകളിലേക്കുള്ള കോമൺ റിക്രൂട്ട്മെന്റ് പരീക്ഷയിൽ (സി.ആർ.ഇ) പങ്കെടുക്കുന്നതിന് ഓൺലൈനിൽ ഇന്ന് അഞ്ചുമണിവരെ രജിസ്റ്റർ ചെയ്യാം. മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിങ്, ടെക്നീഷ്യൻ എൻജിനീയർ, ലിഫ്റ്റ് ഓപറേറ്റർ, ക്ലറിക്കൽ ഓഫിസർ, സെക്യൂരിറ്റി വിഭാഗങ്ങളിളാണ് ഒഴിവുകൾ.
ഡിസംബർ 22-24 വരെയാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്കിൽ ടെസ്റ്റുകളുമുണ്ടാകും. 52 വിഭാഗങ്ങളിൽപെടുന്ന നിരവധി തസ്തികകളിലായി 1379 ഒഴിവുകളുണ്ട്. തസ്തികകളും യോഗ്യതാമാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷിക്കേണ്ട രീതികളുമെല്ലാം അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.aiimsexams.ac.in ൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

