കേരളത്തില്‍ സിനിമാപഠനം: ഇപ്പോള്‍ അപേക്ഷിക്കാം
text_fieldsസംസ്ഥാന സര്‍ക്കാറിന്‍െറ കീഴിലുള്ള കെ.ആര്‍. നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സില്‍ ഡിപ്ളോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വര്‍ഷമാണ് കോഴ്സിന്‍െറ കാലാവധി. അപേക്ഷിക്കാനുള്ള അവസാനതീയതി ഏപ്രില്‍ 27.
തിരക്കഥ രചന-സംവിധാനം, ചിത്രസംയോജനം, ഛായാഗ്രഹണം, ശബ്ദമിശ്രണം, ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ എഫക്ട്സ്, അഭിനയം എന്നീ വിഭാഗങ്ങളിലായാണ് കോഴ്സുകള്‍. ഓരോന്നിനും 10 സീറ്റുകള്‍ വീതമുണ്ട്. പ്ളസ് ടു അല്ളെങ്കില്‍, തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അവസാനവര്‍ഷ പ്ളസ് ടു പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം. 2015 ജൂണ്‍ ഒന്നിന് 40 ആണ് ഉയര്‍ന്ന പ്രായപരിധി. അഖിലേന്ത്യാതലത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷ, ഓറിയന്‍േറഷന്‍ പ്രോഗ്രാം, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. മേയ് 24നാണ് എന്‍ട്രന്‍സ്.
പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 750 രൂപയുമാണ് അപേക്ഷാഫീസ്. ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ K.R. Narayanan National Institute of Visual Science and Arts എന്നപേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി വേണം ഫീസ് അടക്കാന്‍.
അപേക്ഷാഫോറവും പ്രോസ്പെക്ടസും http://www.krnnivsa.edu.in വെബ്സൈറ്റില്‍ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷ നിര്‍ദിഷ്ട രേഖകളും ഡി.ഡിയും സഹിതം K.R. Narayanan National Institute of Visual Science and Arts, Thekkumtthala, Kanjiramattom P.O, Kottayam, Kerala 686585 എന്ന വിലാസത്തില്‍ അയക്കണം. വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471-2430068, 0481-2706100/112/113/123.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.