ജിപ്മെറില്‍ ബി.എസ്സി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
text_fieldsപുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് (ജിപ്മെര്‍) 2015ലെ ബി.എസ്സി, അലൈഡ് മെഡിക്കല്‍ സയന്‍സസ് ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ എട്ടുവരെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും. എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശം. ജൂലൈ 12നാണ് എന്‍ട്രന്‍സ്.
ബി.എസ്സി നഴ്സിങ്, ബാച്ലര്‍ ഓഫ് ഓഡിയോളജി & സ്പീച് ലാംഗ്വേജ് പതോളജി (BASLP), ബി.എസ്സി അലൈഡ് മെഡിക്കല്‍ സയന്‍സസ്-അനസ്തേഷ്യ ടെക്നോളജി, ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ടെക്നോളജി, കാര്‍ഡിയാക് ലബോറട്ടറി ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, മെഡിക്കല്‍ ടെക്നോളജി റേഡിയോ ഡയഗ്നോസിസ് ന്യൂറോ ടെക്നോളജി, ന്യൂക്ളിയര്‍ മെഡിസിന്‍ ടെക്നോളജി, ഓപറേഷന്‍ തിയറ്റര്‍ ടെക്നോളജി, ഒപ്ടോമെട്രി & ഓഫ്താല്‍മിക് ടെക്നിക്, പെര്‍ഫ്യൂഷന്‍ ടെക്നോളജി, റേഡിയോ തെറപ്പി ടെക്നോളജി തുടങ്ങിയവയാണ് കോഴ്സുകള്‍. ബി.എസ്സി നഴ്സിങ്ങിന് 75 സീറ്റും ബാച്ലര്‍ ഓഫ് ഓഡിയോളജി & സ്പീച് ലാംഗ്വേജ് പതോളജിക്ക് നാല് സീറ്റും ബി.എസ്സി അലൈഡ് മെഡിക്കല്‍ സയന്‍സസിന് 74 (ബി.എസ്സി മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (എം.എല്‍.ടി)-30, മറ്റ് അലൈഡ് മെഡിക്കല്‍ സയന്‍സസ് കോഴ്സുകള്‍ക്ക് നാലുവീതം) സീറ്റുമാണുള്ളത്.
കോഴ്സിന് അപേക്ഷിക്കാനുള്ള യോഗ്യതകള്‍: അപേക്ഷകന്‍ ഇന്ത്യന്‍ പൗരന്‍ ആയിരിക്കണം. പ്രവേശസമയത്ത് 17 വയസ്സോ, 2015 ഡിസംബര്‍ 31ന് 17 വയസ്സ് പൂര്‍ത്തിയാവുകയോ വേണം. ഹയര്‍/സീനിയര്‍ സെക്കന്‍ഡറി പരീക്ഷ അല്ളെങ്കില്‍, അംഗീകൃത തത്തുല്യപരീക്ഷ പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി, സുവോളജി, ഇംഗ്ളീഷ് അല്ളെങ്കില്‍, തത്തുല്യമായ വിഷയങ്ങള്‍ പഠിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി, സുവോളജി വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി.
ഓണ്‍ലൈന്‍ പ്രവേശ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജൂലൈ 12നാണ് എന്‍ട്രന്‍സ്. അംബാല, ഭുവനേശ്വര്‍, ചെന്നൈ, ഗാന്ധിനഗര്‍, ജമ്മു, മുംബൈ, ന്യൂഡല്‍ഹി, പുതുച്ചേരി, റാഞ്ചി, സോനിപത്, തിരുവനന്തപുരം, വിജയവാഡ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.
http://jipmer.edu.in വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ജനറല്‍ വിഭാഗത്തിന് 600 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും 400 രൂപയുമാണ് അപേക്ഷാഫീസ്. നെറ്റ് ബാങ്കിങ്/ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് മുഖേന ഫീസ് അടക്കാം. ഒന്നിലധികം കോഴ്സുകളിലേക്ക് അപേക്ഷിക്കാന്‍ പാടില്ല. പ്രോസ്പെക്ടസ്, മാര്‍ഗനിര്‍ദേശങ്ങള്‍, അപേക്ഷാഫോറം തുടങ്ങിയ വിശദാംശങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.