സെല്‍ സയന്‍സ് സെന്‍ററില്‍ ഫെലോ
text_fieldsപുണെയിലെ നാഷനല്‍ സെന്‍റര്‍ ഫോര്‍ സെല്‍ സയന്‍സില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ, റിസര്‍ച് അസോസിയേറ്റ്, സീനിയര്‍ റിസര്‍ച് ഫെലോ, ജൂനിയര്‍ റിസര്‍ച് ഫെലോ നിയമനത്തിനായി അപേക്ഷക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 24. തസ്തിക, ഒഴിവ്, യോഗ്യത തുടങ്ങിയ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
പോസ്റ്റ് ഡോക്ടറല്‍ ഫെലോ-രണ്ട്. യോഗ്യത: ലൈഫ് സയന്‍സ് വിഷയത്തില്‍ പിഎച്ച്.ഡി/തത്തുല്യം/എം.വി.എസ്.സി/എം.ഫാം/എം.ഇ/എം.ടെക് ബിരുദത്തിനുശേഷം മൂന്നു വര്‍ഷത്തെ ഗവേഷണപരിചയം. പ്രായം: 35.
റിസര്‍ച് അസോസിയേറ്റ്-രണ്ട്. ലൈഫ് സയന്‍സ് വിഷയത്തില്‍ പിഎച്ച്.ഡി/തത്തുല്യം/എം.വി.എസ്.സി/എം.ഫാം/എം.ഇ/എം.ടെക് ബിരുദത്തിനുശേഷം മൂന്നു വര്‍ഷത്തെ ഗവേഷണപരിചയം. പ്രായം: 35.
സീനിയര്‍ റിസര്‍ച് ഫെലോ-മൂന്ന്. 55 ശതമാനം മാര്‍ക്കോടെ എം.എസ്സി/ലൈഫ് സയന്‍സ് വിഷയത്തില്‍ തത്തുല്യമായ ബിരുദം, ബിരുദശേഷം രണ്ടു വര്‍ഷത്തെ ഗവേഷണപരിചയം. പ്രായം: 35.
ജൂനിയര്‍ റിസര്‍ച് ഫെലോ-നാല്. 55 ശതമാനം മാര്‍ക്കോടെ എം.എസ്സി/ലൈഫ് സയന്‍സ് വിഷയത്തില്‍ തത്തുല്യമായ ബിരുദം, NET/ GATE/ LS/ BET യോഗ്യത. പ്രായം: 28.
അപേക്ഷാഫോറം http://www.nccs.res.in വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍സഹിതം The Director, National Centre For Cell Science, NCCS Complex, S.P Pune University Campus, Post: Ganeshkhind, Pune, Maharashtra വിലാസത്തില്‍ അയക്കണം. കവറിനു പുറത്ത് Application For the Post of Project എന്നു രേഖപ്പെടുത്തിയിരിക്കണം.
വിശദാംശങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.