കേന്ദ്ര സര്‍വകലാശാല പ്രവേശം:എന്‍ട്രന്‍സിന് അപേക്ഷിക്കാം
text_fieldsകേരളം, ഹരിയാന, ജമ്മു, ഝാര്‍ഖണ്ഡ്, കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട് എന്നിവിടങ്ങളിലെ കേന്ദ്ര സര്‍വകലാശാലകള്‍ സംയുക്തമായി നടത്തുന്ന പൊതുപ്രവേശ പരീക്ഷക്ക് (CUCET 2015) ഇപ്പോള്‍ അപേക്ഷിക്കാം. ബിരുദ/ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം (40 കോഴ്സുകള്‍) ബിരുദാനന്തര ബിരുദം, ബി.എഡ് ഇന്‍റഗ്രേറ്റഡ് എം.എസ്സി ബി.എഡ്, പി.ജി ഡിപ്ളോമ (154 കോഴ്സുകള്‍), എം.ഫില്‍, പി.എച്ച്.ഡി (73 കോഴ്സുകള്‍) തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശം. പ്ളസ് ടു/തത്തുല്യം, ബിരുദം, ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവര്‍ക്ക് http://www.cucet2015.co.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി മേയ് അഞ്ച്. ജൂണ്‍ ആറ്, ഏഴ് തീയതികളിലാണ് എന്‍ട്രന്‍സ്. രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലയാണ് CUCET 2015 ഏകോപിപ്പിക്കുന്നത്.
അപേക്ഷാഫീസ് -ഓണ്‍ലൈന്‍/ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ് മുഖേന: ജനറല്‍, ഒ.ബി.സി വിഭാഗത്തിന് ഒരുസര്‍വകലാശാലയില്‍ അപേക്ഷിക്കുന്നതിന് 600, രണ്ട് സര്‍വകലാശാലകളിലേക്ക് 700, മൂന്ന് സര്‍വകലാശാലകളിലേക്ക് 800 എന്നിങ്ങനെയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും 250, 300, 350 രൂപ.
ചലാന്‍ മുഖേന ഫീസടക്കുന്നവര്‍ക്ക്: ജനറല്‍, ഒ.ബി.സി വിഭാഗത്തിന് ഒരുസര്‍വകലാശാലയില്‍ അപേക്ഷിക്കുന്നതിന് 650, രണ്ട് സര്‍വകലാശാലകളിലേക്ക് 750, മൂന്ന് സര്‍വകലാശാലകളിലേക്ക് 850 എന്നിങ്ങനെയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും 300, 350, 400 രൂപ. എസ്.ബി.ഐ ശാഖകളില്‍ ചലാന്‍ അടക്കാനുള്ള അവസാന തീയതി മേയ് ഏഴ്.
രാജ്യത്തെ 39 കേന്ദ്രങ്ങളിലാണ് പ്രവേശ പരീക്ഷ . കേരളത്തില്‍ കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
കോഴ്സുകള്‍, യോഗ്യത തുടങ്ങിയ വിശദാംശങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.