ദിശ തെളിയിച്ച് വിദ്യ പ്രകാശിതമായി
text_fieldsകോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന്‍െറ മികച്ച വഴികളും സാധ്യതകളും പരിചയപ്പെടുത്തുന്ന മാധ്യമം ‘വിദ്യ’യുടെ ആറാം പതിപ്പ് പുറത്തിറങ്ങി. കോഴിക്കോട് ഹൈസണ്‍ ഹെറിറ്റേജില്‍ നടന്ന ചടങ്ങില്‍ കേരള സാങ്കേതിക സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുറഹ്മാന്‍ കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. വിജയന് കോപ്പി നല്‍കി പ്രകാശനം ചെയ്തു.
പുതിയ കാലത്തെ നേരിടാന്‍ സഹായിക്കുന്ന 40 കോഴ്സുകളാണ് ഇത്തവണത്തെ വിദ്യയുടെ പ്രധാന ഉള്ളടക്കം. വിദേശപഠനമേഖലയിലെ ഏറ്റവും പുതിയ പ്രവണതകള്‍, മികച്ച പത്ത് സ്കോളര്‍ഷിപ്പുകള്‍ എന്നിവയെക്കുറിച്ച വിവരങ്ങളും പുതിയ വിദ്യയെ ആകര്‍ഷകമാക്കുന്നു.
മാധ്യമം ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂരപ്പന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.സി. രതി തമ്പാട്ടി, ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ എന്നിവര്‍ ആശംസ നേര്‍ന്നു. മാഗസിന്‍ എഡിറ്റര്‍ ഭരതന്നൂര്‍ ഷമീര്‍ ‘വിദ്യ’ പരിചയപ്പെടുത്തി. പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ. പാറക്കടവ് സ്വാഗതവും റസിഡന്‍റ് മാനേജര്‍ വി.സി. സലീം നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.