കണ്ണൂര്‍ സര്‍വകലാശാല എം.ബി.എ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsഅവസാന തീയതി ജൂലൈ 15
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസിലെ ഡിപാര്‍ട്മെന്‍റ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് നടത്തുന്ന എം.ബി.എ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. എന്‍ട്രന്‍സ് ടെസ്റ്റ്, ഗ്രൂപ് ഡിസ്കഷന്‍, പേഴ്സനല്‍ ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാകും പ്രവേശം. അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി (എ.എസ്.സി) നേരിട്ട് നടത്തുന്ന പൊതുപ്രവേശ പരീക്ഷ KMAT-2015 അല്ളെങ്കില്‍ CAT/CMAT/MAT എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശം.KMAT-2015 അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15.
www.kannuruniversity.ac.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചശേഷം അപേക്ഷയുടെ പ്രിന്‍റൗട്ട് 250 രൂപയുടെ(എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 100 രൂപ) എസ്.ബി.ടി ചെലാന്‍/ഡി.ഡി സഹിതം ജൂലൈ 15ന് മുമ്പ് എച്ച്.ഒ.ഡി, ഡിപാര്‍ട്മെന്‍റ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്, കണ്ണൂര്‍ യൂനിവേഴ്സിറ്റി, തലശ്ശേരി കാമ്പസ്, പാലയാട്, 670661 കണ്ണൂര്‍ എന്ന വിലാസത്തില്‍ തപാല്‍ വഴിയോ നേരിട്ടോ എത്തിക്കേണ്ടതാണ്. Finance Officer, Kannur University, Thavakkara, Kannur എന്ന പേരിലാണ് ഡി.ഡി/ ചലാന്‍ എടുക്കേണ്ടത്.
എം.ബി.എ സെന്‍ററുകളായ മാങ്ങാട്ടുപറമ്പ്, നീലേശ്വരം, കാസര്‍കോട് പുതുതായി ആരംഭിക്കുന്ന ഇരിട്ടി, ഐ.എം.സി പറശ്ശിനിക്കടവ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശത്തിനുള്ള വിജ്ഞാപനം സര്‍വകലാശാല പ്രത്യേകമായി പുറപ്പെടുവിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.