കാലിക്കറ്റ് ഏകജാലക ബിരുദ പ്രവേശത്തിന് കനത്ത ഫീസ്
text_fieldsകുറ്റിപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഏകജാലക ബിരുദ പ്രവേശം രക്ഷിതാക്കളുടെ കീശ കാലിയാക്കുന്നു. അലോട്ട്മെന്‍റ് സമയത്ത് 225 രൂപയാണ് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കിയിരുന്നത്. ഇത്തരത്തില്‍ സര്‍വകലാശാലക്ക് മൂന്ന് കോടിയിലേറെ വരുമാനമുണ്ടായി. അലോട്ട്മെന്‍റ് ലഭിച്ചവര്‍ 450 രൂപ അടച്ച് അഡ്മിഷന്‍ നേടണം. വന്‍ തുക ഈടാക്കിയിട്ടും മതിയായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് ആക്ഷേപമുണ്ട്. അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് വിദ്യാര്‍ഥികള്‍ക്ക് അറിയാനാകുന്നത്. സര്‍വര്‍ പണിമുടക്കിയതിനാല്‍ അഡ്മിഷന്‍ പ്രവൃത്തികളെല്ലാം അവതാളത്തിലാണ്. മുന്‍ വര്‍ഷങ്ങളില്‍ 50 രൂപ നല്‍കി അപേക്ഷിച്ച് അഡ്മിഷന്‍ നേടിയിരുന്നിടത്താണ് 675 രൂപ മുടക്കേണ്ടി വരുന്നത്. അക്ഷയ കേന്ദ്രങ്ങളില്‍ വേറെയും പണം മുടക്കേണ്ടി വരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.