Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅഞ്ചു മുതൽ ഏഴു വരെ...

അഞ്ചു മുതൽ ഏഴു വരെ ക്ലാസുകാരും പഠനമുറി പദ്ധതിയിൽ

text_fields
bookmark_border
Sir and Madam usage in schools; Action on complaint is delaying
cancel

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അഞ്ചു മുതൽ ഏഴു വരെ ക്ലാസ് വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തി. നിലവിൽ എട്ടു മുതൽ 12 വരെ വിദ്യാർഥികൾക്കായിരുന്നു പഠനമുറി.

120 ചതുരശ്രയടി വിസ്തീർണമുള്ള പഠനമുറി സ്ഥലസൗകര്യമില്ലാത്ത സാഹചര്യത്തിൽ 100 ചതുരശ്രയടിയായി നിർമിക്കാമെന്നതടക്കം മാനദണ്ഡങ്ങളിൽ സമഗ്രഭേദഗതി വരുത്തി. 15 വർഷം വരെ കാലപ്പഴക്കമുള്ള വീടുകളുടെ മുകളിലത്തെ നിലയിൽ പഠനമുറി നിർമിക്കാൻ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ പട്ടികജാതി വകുപ്പ് നിയമിച്ച അക്രഡിറ്റഡ് എൻജിനീയർമാരെ ചുമതലപ്പെടുത്തി.

15 വർഷത്തിനു മേൽ പഴക്കമുള്ള വീടുകൾക്ക് എൽ.എസ്.ജി.ഡി അസി. എൻജിനീയറുടെ സർട്ടിഫിക്കറ്റ് വേണം. അപേക്ഷകൾ സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം സഹിതം പട്ടികജാതി വികസന ഓഫിസർക്ക് രക്ഷാകർത്താവ് നൽകണം. 12ാം ക്ലാസ് കുട്ടികളുടെ അപേക്ഷകൾക്ക് മുഖ്യപരിഗണന ലഭിക്കും.

വീടിന്റെ വിസ്തീർണം ഏറ്റവും കുറവുള്ള കുടുംബം, ഒന്നിലധികം പെൺകുട്ടികൾ വിദ്യാർഥികളായ കുടുംബം, വിധവ കുടുംബനാഥയായ കുടുംബം, കിടപ്പ് / മാരക രോഗികളുള്ള കുടുംബം, ഒന്നിലധികം വിദ്യാർഥികളുള്ള കുടുംബം തുടങ്ങിയവർക്ക് മുൻഗണന ലഭിക്കും.

രണ്ടു ലക്ഷം രൂപയാണ് പഠനമുറിക്ക് നൽകുന്നത്. പട്ടികജാതി വിഭാഗം ജനങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന് മികച്ച പഠന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ വിദ്യാർഥികളിലേക്ക് പഠനമുറി പദ്ധതി വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Padanamuri
News Summary - 5th to 7th graders are also in the ‘Padanamuri' project
Next Story