തമിഴ്നാട്ടിൽ 824 എം.ബി.ബി.എസ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു
text_fieldsചെന്നൈ: നീറ്റ് യു.ജി 2026ന്റെ അവസാനഘട്ട കൗൺസലിങ്ങിന് ശേഷവും തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ഡീംഡ് സർവകലാശാലകളിൽ 824 എം.ബി.ബി.എസ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.
രാജ്യത്താകെ ഒഴിഞ്ഞുകിടക്കുന്ന 837 സീറ്റുകളിൽ 824 എണ്ണവും ഈ മേഖലകളിലാണെന്ന് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) കേന്ദ്രങ്ങൾ അറിയിച്ചു. ഡീംഡ് സർവകലാശാലകളിലെ അമിത ഫീസാണ് സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ പ്രധാന കാരണമെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഉയർന്ന മാർക്ക് നേടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഫീസ് താങ്ങാനാകാത്തതിനാൽ പ്രവേശനം നേടാൻ കഴിയുന്നില്ലെന്നും അവർ പറയുന്നു. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ഡീംഡ് സർവകലാശാലകളിൽ എം.ബി.ബി.എസ് പഠനത്തിന് പ്രതിവർഷം 25 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയാണ് ട്യൂഷൻ ഫീസ്. ഹോസ്റ്റൽ, മെസ് ചെലവുകൾക്കായി 1.2 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെ അധികമായി നൽകണം.

