കേരള ലോ അക്കാദമി കോഴ്സുകളിൽ പ്രവേശനം; ഓൺലൈൻ അപേക്ഷ ഏപ്രിൽ 30നകം
text_fieldsകേരള ലോ അക്കാദമി ലോ കോളജ് തിരുവനന്തപുരം (പേരൂർക്കട) 2025-26 വർഷത്തെ വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് ഏപ്രിൽ 30 വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. ഇന്റഗ്രേറ്റഡ് ബി.കോം എൽഎൽ.ബി; ഇന്റഗ്രേറ്റഡ് ബി.എ എൽഎൽ.ബി: കോഴ്സ് കാലാവധി അഞ്ചു വർഷം. പ്രവേശന യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ ഹയർസെക്കൻഡറി പ്ലസ്ടു/ തത്തുല്യ പരീക്ഷ മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. ഒ.ബി.സി വിഭാഗത്തിന് 42 ശതമാനം, എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്ക് മതി. അപേക്ഷാഫീസ് 1500 രൂപ.
എൽഎൽ.ബി: മൂന്നു വർഷം, യോഗ്യത: 45 ശതമാനം മാർക്കിൽ കുറയാതെ ബിരുദം, (ഒ.ബി.സി -42 ശതമാനം, എസ്.സി/ എസ്.ടി 40 ശതമാനം മതി). അപേക്ഷാഫീസ് 1300 രൂപ. എൽഎൽ.എം: യോഗ്യത: നിയമബിരുദം. അപേക്ഷാഫീസ് 1000 രൂപ
എം.ബി.എൽ: യോഗ്യത: ഏതെങ്കിലും ബിരുദം (50 ശതമാനം മാർക്കിൽ കുറയരുത്) അപേക്ഷാഫീസ് 1000 രൂപ.ഫൈനൽ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനും www.keralalawacademy.in/admission സന്ദർശിക്കുക. ഫോൺ: 0471-2433166, 2437655, 2436640.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.