സർവകലാശാല വാർത്തകൾ
text_fieldsസോഷ്യൽ സർവീസ് പ്രോഗ്രാം സർട്ടിഫിക്കറ്റ്
കാലിക്കറ്റ് സർവകലാശാല വിദൂര ഓൺലൈൻ വിദ്യാഭ്യാസകേന്ദ്രത്തിൽ 2023 ബി.എ, ബി.കോം, ബി.ബി.എ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയവർ 12 ദിവസത്തെ സാമൂഹിക സേവനം നിർവഹിച്ചതിന്റെ സർട്ടിഫിക്കറ്റ് അതത് സ്ഥാപനങ്ങളിലെ അധികൃതരിൽ നിന്ന് ഒപ്പ്, ഓഫീസ് സീൽ, കൃത്യമായ തിയതി, സാമൂഹിക സേവനം നിർവഹിച്ച കാലയളവ് എന്നിവ രേഖപ്പെടുത്തി സ്റ്റുഡന്റസ് പോർട്ടലിൽ സെപ്റ്റംബർ 25 നകം അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/
ഓഡിറ്റ് കോഴ്സ് പരീക്ഷ അപേക്ഷ
കാലിക്കറ്റ് സർവകലാശാല വിദൂര ഓൺലൈൻ വിദ്യാഭ്യാസ വിഭാഗം (CBCSS - 2023 പ്രവേശനം) ബി.എ., ബി.കോ., ബി.ബി.എ. വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് വരെയുള്ള ഓഡിറ്റ് കോഴ്സ് റഗുലർ പരീക്ഷകൾക്ക് ഓൺലൈനായി പിഴ കൂടാതെ സെപ്റ്റംബർ 10 വരെയും 100 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. വിശദ വിജ്ഞാപനം വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/.
സോഷ്യോളജി സീറ്റൊഴിവ്
വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ (ഐ.ടി.എസ്.ആർ.) താമസിച്ച് പഠിക്കാവുന്ന ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ( 09 സീറ്റ് ), എം.എ സോഷ്യോളജി ( 16 സീറ്റ് ) പ്രോഗ്രാമുകൾക്ക് സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർക്ക് ആഗസ്റ്റ് 29 ന് വൈകീട്ട് മൂന്ന് വരെ ഐ.ടി.എസ്.ആറിൽ വന്ന് പ്രവേശനം നേടാം.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ യോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, എസ്.എസ്.എൽ.സി., ക്യാപ് ഐ.ഡി., ടി.സി., കണ്ടക്ട് സർട്ടിഫിക്കറ്റ്, തുല്യത സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ), കമ്മ്യൂണിറ്റി, ഇൻകം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ചെതലയം ഐ.ടി.എസ്.ആർ ഓഫിസിൽ ഹാജരാകണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.