സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
ബിരുദ പ്രവേശനം
ബിരുദ പ്രവേശനത്തിനും ലേറ്റ് രജിസ്ട്രേഷനുമുള്ള സൗകര്യം സെപ്റ്റംബർ എട്ടിന് വൈകീട്ട് നാല് വരെ ലഭ്യമാകും ( https://admission.uoc.ac.in/ ). ലേറ്റ് രജിസ്ട്രേഷന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലെ സീറ്റ് വിവരവും പ്രവേശന സാധ്യതയും പരിശോധിച്ച് ഉറപ്പ് വരുത്തണം.
പ്രവേശനം ആഗ്രഹിക്കുന്നവർ കോളജുകളുമായി ബന്ധപ്പെടണം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ (CBCSS - 2020 പ്രവേശനം) എം.എ ഹിസ്റ്ററി സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 17 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ (CBCSS - 2019 പ്രവേശനം) എം.എ അറബിക് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തി ന് സെപ്റ്റംബർ 17 വരെ അപേക്ഷിക്കാം.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എം.ബി.എ (ഫുൾ ടൈം ആന്റ് പാർട്ട് ടൈം), എം.ബി.എ ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ ഹെൽത് കെയർ മാനേജ്മെന്റ് ജനുവരി 2026 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 22 വരെയും 200 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 10 മുതൽ ലഭ്യമാകും.
പരീക്ഷഫലം
രണ്ടാം സെമസ്റ്റർ (CCSS - 2023 പ്രവേശനം) എം.എ സോഷ്യോളജി ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റർ (CBCSS - UG - 2019 മുതൽ 2023 വരെ പ്രവേശനം) ബി.കോം., ബി.ബി. എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., (CUCBCSS - UG - 2019 മുതൽ 2023 വരെ പ്രവേശനം) ബി.കോം. ഹോണേഴ്സ് / പ്രഫഷണൽ - ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
മൈനർ ഗ്രൂപ്പ് സെലക്ഷൻ
അഫിലിയേറ്റഡ് കോളജുകൾക്ക് 2025 പ്രവേശനം നാല് വർഷ ബിരുദ പ്രോഗ്രാം (എഫ്.വൈ.യു.ജി.പി.) മൈനർ ഗ്രൂപ്പ് സെലക്ഷനുള്ള അവസാന തിയതി സെപ്റ്റംബർ 16 വരെ നീട്ടി. തെരഞ്ഞെടുത്ത മൈനർ ഗ്രൂപ്പ് മാറ്റം വരുത്താൻ സർവകലാശാലാ പരീക്ഷാഭവനിലെ എഫ്.വൈ.യു.ജി.പി സെല്ലില്ലേക്ക് ഇ - മെയിലായി അപേക്ഷിക്കണം. ( cufyugpcell@uoc.ac.in ).
സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ., ബി.സി.എ., ബി.എസ് സി. - എ.ഐ. പ്രോഗ്രാമുകളിൽ ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. യോഗ്യരായവർ സെപ്റ്റംബർ എട്ടിന് രാവിലെ 11 ന് സെന്ററിൽ ഹാജരാകണം. ഫോൺ : 9995450927

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.