സി.യു.ഇ.ടി-യു.ജി ഫലം പ്രഖ്യാപിച്ചു; 100 പേഴ്സൈന്റൽ തിളക്കത്തിൽ 22,000 പേർ
text_fieldsന്യൂഡൽഹി: കേന്ദ്ര സര്‍വകലാശാലകൾ ഉൾപ്പെടെയുള്ള പ്രമുഖ സർവകലാശാലകളിലേക്കുള്ള ബിരുദ പൊതുപ്രവേശന പരീക്ഷ സി.യു.ഇ.ടി-യു.ജിയുടെ ഫലം പ്രസിദ്ധീകരിച്ചു. 22,000ത്തിലേറെ കുട്ടികൾ 100 പേഴ്സൈന്റൽ വാങ്ങി. ഇംഗ്ലീഷിലാണ് ഏറ്റവും കൂടുതൽ- 5,685 പേർ.
ജീവശാസ്ത്രം, സാമ്പത്തികശാസ്ത്രം വിഷയക്കാർ തൊട്ടുപിറകിലുണ്ട്. ഇതിന്റെ ഭാഗമായ സർവകലാശാലകളുടെയും മറ്റും സഹകരണത്തോടെ മെറിറ്റ് ലിസ്റ്റ് പുറത്തിറക്കുമെന്നും മാർക്ക് ലിസ്റ്റ് അടിസ്ഥാനമാക്കി ഓരോ യൂനിവേഴ്സിറ്റിയും വെവ്വേറെ കൗൺസലിങ് നടത്തുമെന്നും ദേശീയ ടെസ്റ്റിങ് ഏജൻസി സീനിയർ ഡയറക്ടർ സാധന പരാശർ പറഞ്ഞു.
അപേക്ഷകരുടെ എണ്ണം പരിഗണിച്ചാൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവേശന പരീക്ഷയാണ് സി.യു.ഇ.ടി യു.ജി. ആദ്യതവണ 12.5 ലക്ഷം പേർ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിൽ 9.9 ലക്ഷം പേർ പരീക്ഷയെഴുതി. https://cuet.samarth.ac.inൽ ലോഗിൻ ചെയ്ത് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.