ശ്രീനാരായണഗുരു ഓപൺ വാഴ്സിറ്റിയിൽ ഡിഗ്രി, പി.ജി വിദൂരപഠനം
text_fieldsകൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണഗുരു ഓപൺ സർവകലാശാല 2025-26 അധ്യയനവർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ വിദൂര പഠനാവസരമൊരുക്കുന്നു. പ്ലസ് ടുകാർക്ക് 3/4 വർഷത്തെ ഡിഗ്രി (യു.ജി) കോഴ്സുകളിലും ബിരുദക്കാർക്ക് രണ്ടുവർഷത്തെ പി.ജി കോഴ്സുകളിലും പ്രവേശനം തേടാം. ഓപൺ ആൻഡ് ഡിസ്റ്റൻസ് കോഴ്സുകൾക്ക് യു.ജി.സി സ്റ്റുഡൻസ് എജുക്കേഷൻ ബോർഡിന്റെ (ഡി.ഇ.ബി) അംഗീകാരമുണ്ട്.
നാലുവർഷ യു.ജി പ്രോഗ്രാമുകൾ: ബി.എ-ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, ബി.ബി.എ, ബി.കോം. എട്ട് സെമസ്റ്ററുകളായി നടത്തുന്ന കോഴ്സിൽ, മൂന്നുവർഷം പൂർത്തിയാവുമ്പോൾ ബിരുദം നേടി പുറത്തുപോകാവുന്ന എക്സിറ്റ് ഓപ്ഷൻ ലഭ്യമാണ്. യോഗ്യത- പ്ലസ് ടു/ഹയർസെക്കൻഡറി/തത്തുല്യ പരീക്ഷ പാസായിരിക്കണം.
മൂന്നുവർഷ യു.ജി പ്രോഗ്രാമുകൾ (ആറ് സെമസ്റ്ററുകൾ): ബി.എ- അഫ്ദലുൽ ഉലമ, അറബിക്, ഹിന്ദി, സംസ്കൃതം, ഇക്കണോമിക്സ്, നാനോ എന്റർപ്രണർഷിപ്പ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ബി.സി.എ, ബി.എസ്‍സി-ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്. യോഗ്യത- ഹയർസെക്കൻഡറി/പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.
രണ്ടുവർഷത്തെ പി.ജി പ്രോഗ്രാമുകൾ (നാല് സെമസ്റ്റുകൾ): എം.എ-അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, ഇക്കണോമിക്സ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി, എം.കോം. യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം.
സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ (ആറുമാസം): സർട്ടിഫൈഡ് സൈബർസെക്യൂരിറ്റി അനലിസ്റ്റ് (ഐ.സി.ടി അക്കാദമിയോട് സഹകരിച്ച് നടത്തുന്ന കോഴ്സ്), അപ്ലൈഡ് മെഷ്യൻ ലേണിങ് (ടി.കെ.എം എൻജിനീയറിങ് കോളജുമായി സഹകരിച്ച് നടത്തുന്ന കോഴ്സ്), കമ്യൂണിക്കേഷൻ സ്കിൽസ് ഫൗണ്ടേഷൻ കോഴ്സ് ഫോർ ഐ.ഇ.എൽ.ടി.എസ് ആൻഡ് ഒ.ഇ.ടി (കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി പ്രസുമായി സഹകരിച്ച് നടത്തുന്ന കോഴ്സ്).
യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ അടക്കം സമഗ്രവിവരങ്ങളുടെ www.sgou.ac.in സന്ദർശിക്കേണ്ടതാണ്. പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ ഒന്നിന് തുടങ്ങി. സെപ്റ്റംബർ 10 വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. പ്രോഗ്രാം ഫീസ്, റീജനൽ/ലേണേഴ്സ് സപ്പോർട്ട് സെന്ററുകൾ രജിസ്ട്രേഷനുള്ള മാർഗനിർദേശങ്ങൾ മുതലായ വിവരങ്ങൾ വെബ്സൈറ്റിൽ പ്രോസ്പെക്ടസിൽ ലഭിക്കും. അന്വേഷണങ്ങൾക്ക് 9188909901, 918890902, Email: admission25@sgou.ac.in

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.