മാപ്പിളകല ഡിപ്ലോമ കോഴ്സുകൾ: ജൂണ്‍ 15 വരെ അപേക്ഷിക്കാം
text_fieldsകൊണ്ടോട്ടി: സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകല അക്കാദമിയുടെ സ്കൂള്‍ ഓഫ് മാപ്പിള ആര്‍ട്സിന്റെ ഡിപ്ലോമ കോഴ്സുകളിലേക്ക് ജൂണ്‍ 15 വരെ അപേക്ഷിക്കാം. മാപ്പിളപ്പാട്ട്, ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട്, അറബനമുട്ട് വിഭാഗങ്ങളില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സുകളാണുള്ളത്. 13 വയസ്സ് തികഞ്ഞവര്‍ക്കും ഏഴാം ക്ലാസ് പാസായ 25 വയസ്സുവരെയുള്ളവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷാഫോറം മോയിന്‍കുട്ടി വൈദ്യര് മാപ്പിളകല അക്കാദമിയില്‍നിന്ന് നേരിട്ടോ ഓണ്‍ലൈനായോ ലഭിക്കും. വയസ്സ് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ നിബന്ധനകള്‍ക്കു വിധേയമായി ഇളവ് അനുവദിക്കും.മാപ്പിളകല അക്കാദമി നേരിട്ട് നടത്തുന്ന കൊണ്ടോട്ടി, നാദാപുരം കേന്ദ്രങ്ങള്‍ക്കു പുറമെ അക്കാദമിയുടെ അഫിലിയേറ്റഡ് കേന്ദ്രങ്ങളിലും കോഴ്സുകള്‍ക്ക് ചേരാം.
അഫിലിയേറ്റഡ് കേന്ദ്രങ്ങളില്‍ ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ അതത് കേന്ദ്രങ്ങളിലാണ് അപേക്ഷ നൽകേണ്ടത്. അഫിലിയേറ്റഡ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ക്ക് 04832 711432, 7902 711432 ൽ ബന്ധപ്പെടണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.