എൻജിനീയറിങ് പ്രവേശനം; ന്യൂനപക്ഷപദവി മറികടന്ന് വീണ്ടും മുന്നാക്ക സംവരണം
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ന്യൂനപക്ഷ പദവി മറികടന്ന് എൻജിനീയറിങ് പ്രവേശനത്തിൽ വീണ്ടും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നാക്ക വിഭാഗ (ഇ.ഡബ്ല്യു.എസ്) സംവരണം. ന്യൂനപക്ഷ പദവിയുള്ള കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലേക്കാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഉത്തരവ് കാറ്റിൽ പറത്തി ഇ.ഡബ്ല്യു.എസ് സംവരണം ഏർപ്പെടുത്തി അലോട്ട്മെന്റ് നടത്തിയത്. എൻജിനീയറിങ് പ്രവേശനത്തിന്റെ നാലാം ഘട്ടമായി നടത്തിയ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് റൗണ്ടിലാണ് കോളജിൽ പ്രവേശന പരീക്ഷ കമീഷണറേറ്റ് ഇ.ഡബ്ല്യു.എസ് അലോട്ട്മെന്റ് നടത്തിയത്.
ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇ.ഡബ്ല്യു.എസ് സംവരണം പാടില്ലെന്ന്, ഇ.ഡബ്ല്യു.എസ് സംവരണം ഏർപ്പെടുത്താൻ കൊണ്ടുവന്ന 103ാം ഭരണഘടന ഭേദഗതിയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ പദവിയുള്ള കൊല്ലം ടി.കെ.എം, കോതമംഗലം മാർ അത്തനേഷ്യസ് കോളജുകളിൽ ആദ്യ മൂന്ന് റൗണ്ടിലും ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ നിന്ന് സംവരണ പ്രകാരമുള്ള അലോട്ട്മെന്റ് നടത്തിയിരുന്നില്ല. നാലാം റൗണ്ടിലാണ് ടി.കെ.എം കോളജിലേക്ക് ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ് ബ്രാഞ്ചിലേക്ക് സംവരണ പരിഗണനയിൽ നിയമവിരുദ്ധമായി അലോട്ട്മെന്റ് നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.