ചോദ്യങ്ങളില്ല...! വേറിട്ട പരീക്ഷാ രീതിയുമായെത്തി കൈയ്യടി നേടി ഐ.ഐ.ടി ഗോവ
text_fieldsന്യൂഡൽഹി: വേറിട്ട പരീക്ഷാ രീതിയുമായെത്തി സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (ഐഐടി) ഗോവ. രാജ്യത്തെ എണ്ണം പറഞ്ഞ എഞ്ചിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നായ ഐഐടി ഗോവയുടെ അനലോഗ് സർക്യൂട്ട്സ് കോഴ്സിെൻറ അവസാന ടേം പേപ്പറാണ് നെറ്റിസൺസിെൻറ ഇടയിൽ ചർച്ചയാകുന്നത്. ചോദ്യങ്ങൾ നൽകി ഉത്തരം എഴുതാൻ നിർദേശിക്കുന്നതിന് പകരമായി, ഉത്തരം നൽകാൻ സ്വന്തമായി ചോദ്യങ്ങൾ സൃഷ്ടിക്കാനാണ് രണ്ടാം വർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥികളോട് ചോദ്യപ്പേപ്പർ ആവശ്യപ്പെടുന്നത്.
മൊത്തം 70 മാർക്കിന് രണ്ട് പാർട്ടായി വിഭജിച്ചിരിക്കുന്ന അവസാന സെമസ്റ്റർ പേപ്പർ, ആദ്യം "വിദ്യാർഥികൾക്ക് നൽകിയ പാഠ ഭാഗങ്ങളിൽ നിന്ന് 60 മാർക്കിെൻറ ചോദ്യങ്ങൾ തയ്യാറാക്കാൻ" ആവശ്യപ്പെട്ടു. ചോദ്യങ്ങൾ "കോഴ്സിനെക്കുറിച്ചുള്ള വിദ്യാർഥികളുടെ ധാരണയെ പ്രതിഫലിപ്പിക്കണം" എന്ന നിബന്ധനയുമുണ്ട്. ഈ ഭാഗത്തിന് 30 മാർക്കാണ് നൽകിയിരിക്കുന്നത്. രണ്ടാം പാർട്ടിന് 40 മാർക്കാണ്. അതിൽ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് വിദ്യാർഥികളോട് ആവശ്യപ്പെടുന്നത്.
Woah! What an examination! You prepare questions for yourself and answer the same.
— Rajan Karna (@RajanKarna) May 20, 2021
Gotta say IIT Goa has find out this unique way to evaluate student by themselves.
It's not gonna be easy when you are set free to choose questions to answer.
Gonna be the test of integrity too. pic.twitter.com/dwZxbKjPRQ
പെഡഗോഗി, അധ്യാപന രീതികൾ എന്നിവയിലെ ഇൻസ്റ്റിറ്റ്യൂട്ടിെൻറ പരീക്ഷണങ്ങളുടെ ഫലമാണ് ഇൗ പേപ്പറെന്ന്, വേറിട്ട രീതിയിലുള്ള പരീക്ഷയുമായി ബന്ധപ്പെട്ട് 'ദ പ്രിൻറി'നോട് സംസാരിക്കവേ, ഐ.ഐ.ടി ഗോവയിലെ കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ശരദ് സിൻഹ പറഞ്ഞു. ഇതിൽ വിദ്യാർത്ഥികളുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ചിലർക്ക് ഇത് ഇഷ്ടപ്പെട്ടേക്കാം, ചിലർക്ക് ഇഷ്ടമാവുകയുമില്ല. ഈ രീതിയിലുള്ള പരീക്ഷകളിലൂടെ വിദ്യർഥികളുടെ പാഠ്യ വിഷയങ്ങളിലുള്ള ഗ്രാഹ്യം എത്രത്തോളമാണെന്ന് മനസിലാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. -സിൻഹ പറഞ്ഞു.
"ഇപ്പോൾ പരീക്ഷണം പൂർത്തിയായി, പരീക്ഷണത്തിെൻറ ഫലം എങ്ങനെയായിരുന്നുവെന്ന് അവലോകനം ചെയ്യുവാനായി ചോദ്യങ്ങളും അതിന് ലഭിച്ച ഉത്തരങ്ങളും പെഡഗോഗി കമ്മിറ്റിക്ക് അയച്ചിട്ടുണ്ട്." -മൂല്യനിർണ്ണയ പ്രക്രിയയെക്കുറിച്ച് സംസാരിക്കവേ പ്രൊഫസർ സിൻഹ പറഞ്ഞു. അതേസമയം, ഇതുപോലുള്ള വേറിട്ട പരീക്ഷാ രീതിയുടെ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് വരുന്ന ആശങ്കകൾക്കും അദ്ദേഹം മറുപടി നൽകി. ബന്ധപ്പെട്ട ഫാക്കൽറ്റി മെമ്പർമാർക്ക് അതിനെ കുറിച്ച് ധാരണയുണ്ടെന്നും പേപ്പറിെൻറ രീതിക്ക് അനുയോജ്യമായ രീതിയിൽ തന്നെ ഗ്രേഡിങ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
May be best way to take exams in present situation. Should be learn from IIT Goa. pic.twitter.com/A4hG17igBz
— Pappu Kumar (@impk1199) May 26, 2021

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.