ഹയർസെക്കൻഡറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കും -മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. നിലവിൽ 2015ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നത്. 10 വർഷകാലയളവിനിടയിൽ വലിയ മാറ്റങ്ങൾ ലോകത്ത് സംഭവിച്ചു. ഈ മാറ്റങ്ങളെയെല്ലാം പരിഗണിച്ചും ഭാവിയിലെ വെല്ലുവിളികൾ മുന്നിൽകണ്ടുമാണ് പുസ്കങ്ങൾ പരിഷകരിക്കുക.
ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ മാറ്റങ്ങളും പരിഷ്കരണത്തിൽ ഗൗരവമായി പരിഗണിക്കും. ആദ്യഘട്ടത്തിൽ എസ്.സി.ഇ.ആർ.ടിയുടെ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുന്നത്. ഈ പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം പൂർത്തീകരിച്ച് അടുത്ത വർഷം കുട്ടികളുടെ കൈയിൽ പുതിയ പുസ്തകങ്ങൾ എത്തിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.