മാർക്ക് ലിസ്റ്റ് സ്കൂളിൽ സൂക്ഷിക്കാൻ നിർദേശം
text_fieldsകണ്ണൂർ: വിദ്യാർഥികളുടെ വാർഷിക പരീക്ഷയുടെയും സ്കോളർഷിപ്പിന്റെയും മാർക്ക് ലിസ്റ്റ് മുഴുവൻ സ്കൂളുകളിലും സൂക്ഷിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സംസ്ഥാനത്തെ മുഴുവൻ ജില്ല - ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്കും പ്രഥമാധ്യാപകർക്കുമാണ് നിർദേശം.
വാർഷിക പരീക്ഷയിലും നിരന്തര മൂല്യനിർണയത്തിലും നേടുന്ന മാർക്ക് സ്കൂളുകളിൽ കൃത്യമായി സൂക്ഷിക്കണം. സ്കോളർഷിപ് ഗുണഭോക്തൃ നിർണയം സ്കൂളുകൾ കൂടുതൽ കൃത്യതയോടെ നിർവഹിക്കണം. പല സ്കൂളുകളും ഗുണഭോക്തൃ നിർണയം പല തരത്തിൽ നടത്തുന്നതിനാൽ അർഹരായ അപേക്ഷകർ ലിസ്റ്റിൽ ഉൾപ്പെടാത്ത അവസ്ഥയുണ്ട്.
പഠന മികവ് അടിസ്ഥാനമാക്കി സ്കോളർഷിപ് പദ്ധതികളുടെ ഗുണഭോക്തൃ നിർണയം നടത്തുന്ന സാഹചര്യത്തിൽ മാർക്കിനെ ഗ്രേഡ് ആക്കി അതിന് പോയൻറ് നൽകി ശതമാനം നിർണയിക്കുന്ന രീതി ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.