കാസർകോട് ഗവ. മെഡി. കോളജ്: പ്രവേശനം 22ന്; തസ്തികകൾ സൃഷ്ടിക്കണം
text_fieldsകാസർകോട് മെഡിക്കൽ കോളജ്
കാസർകോട്: ജില്ലക്ക് അനുവദിച്ച പുതിയ മെഡിക്കൽ കോളജിലേക്കുള്ള എം.ബി.ബി.എസ് പ്രവേശനം നിലവിൽ ഈ മാസം 22ന്. ക്ലാസുകൾ ആരംഭിക്കണമെങ്കിൽ അധ്യാപക, അനധ്യാപക നിയമനങ്ങൾ നടത്തേണ്ടതുണ്ട്. ഏതാണ്ട് 60 അധ്യാപക തസ്തികകളിലാണ് നിയമനം വേണ്ടത്. 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി. അനധ്യാപക തസ്തികകൾ അതിലേറെയുണ്ടാകും. കാസർകോട് മെഡിക്കല്‍ കോളജിന്റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി ഫണ്ടില്‍നിന്ന് 160 കോടിയുടെ ഭരണാനുമതി നല്കി.
ആശുപത്രി ബ്ലോക്ക് നിര്‍മാണം പുരോഗമിക്കുന്നുണ്ട്. അക്കാദമിക് ബ്ലോക്ക് കെട്ടിടം പൂര്‍ത്തിയാക്കി. മെഡിക്കല്‍ കോളജിനുള്ള ജലവിതരണ സംവിധാനത്തിന് എട്ടുകോടി രൂപ അനുവദിച്ചു. ന്യൂറോളജി വിഭാഗം ഉള്‍പ്പെടെയുള്ള സ്പെഷാലിറ്റി ചികിത്സ ലഭ്യമാക്കി. ഘട്ടം ഘട്ടമായി സ്പെഷാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കിവരുന്നു. 60 സീറ്റുകളോടെ നഴ്സിങ് കോളജ് ആരംഭിച്ചു. 29 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന ഹോസ്റ്റലിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.
ജനറല്‍ മെഡിസിന്, പീഡിയാട്രിക്സ്, പാത്തോളജി, ന്യൂറോളജി, നെഫ്രോളജി, കമ്യൂണിറ്റി മെഡിസിന്, ഡെര്‍മറ്റോളജി, ഇ.എന്‍.ടി, റെസ്പിറേറ്ററി മെഡിസിന്, ഒ.എം.എഫ്.എസ്, സൈക്യാട്രി വിഭാഗങ്ങളുടെ ഒ.പി ആരംഭിച്ചു. കാസര്‍കോട് ജില്ലയില്‍ ആദ്യത്തെ ന്യൂറോളജി, നെഫ്രോളജി ഒ.പി സ്ഥാപിച്ചു.
ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സേവനങ്ങള്‍ ലഭ്യമാക്കി. പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിച്ച് പ്രിന്‍സിപ്പല്‍ പോസ്റ്റ് ചെയ്തു. റേഡിയോളജി സേവനങ്ങള്‍ക്ക് എ.ഇ.ആര്.ബിയില്‍നിന്ന് അംഗീകാരം ലഭിച്ചു. കാസർകോട് ജനറൽ ആശുപത്രിയാണ് മെഡിക്കൽ കോളജിന്റെ പഠന കേന്ദ്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.