Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളത്തിലും എഴുതാം; എൽഎൽബി പ്രവേശന പരീക്ഷകൾ ദ്വിഭാഷാ രീതിയിൽ നടത്താൻ സർക്കാർ അനുമതി

text_fields
bookmark_border
https://www.madhyamam.com/tags/llb-entrance
cancel
camera_alt

റോജി എം. ജോൺ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ നി​യ​മ​പ​ഠ​ന പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ൽ സു​പ്ര​ധാ​ന മാ​റ്റം. വ​രു​ന്ന അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ എ​ൽഎ​ൽ.​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും ദ്വി​ഭാ​ഷാ രീ​തി​യി​ൽ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​വും മാ​തൃ​ഭാ​ഷാ ന​യ​വും മു​ൻ​നി​ർ​ത്തി, എ​ൽ.​എ​ൽ.​ബി പ്ര​വേ​ശ​ന പ​രീ​ക്ഷാ ചോ​ദ്യ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലും ല​ഭ്യ​മാ​ക്കാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ ന​ൽ​കി​യ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. മ​ല​യാ​ളം ഐ​ക്യ​വേ​ദി ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ചോ​ദ്യ​പേ​പ്പ​ർ വി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​തി​ലെ കൃ​ത്യ​ത ഉ​റ​പ്പാ​ക്കാ​നും പ​രീ​ക്ഷ​യു​ടെ ര​ഹ​സ്യ​സ്വ​ഭാ​വം കാ​ത്തു​സൂ​ക്ഷി​ക്കാ​നും നി​യ​മ പ​രി​ജ്ഞാ​ന​മു​ള്ള വി​ദ​ഗ്‌​ധ​രു​ടെ പാ​ന​ൽ രൂ​പ​വ​ത്ക​രി​ക്കു​ക, ആ​ധു​നി​ക സോ​ഫ്​​റ്റ്​​വെ​യ​ർ സം​വി​ധാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ച്​ കു​റ്റ​മ​റ്റ രീ​തി​യി​ലാ​കും പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ക. വി​വ​ർ​ത്ത​ന​ത്തി​ൽ എ​ന്തെ​ങ്കി​ലും അ​ർ​ഥ​വ്യ​ത്യാ​സ​മോ ആ​ശ​യ​ക്കു​ഴ​പ്പ​മോ ഉ​ണ്ടാ​യാ​ൽ ഇം​ഗ്ലീ​ഷ് ചോ​ദ്യ​മാ​ണ് അ​ന്തി​മ​മാ​യി പ​രി​ഗ​ണി​ക്കു​ക​യെ​ന്ന വ്യ​വ​സ്ഥ​യും പ്രോ​സ്പെ​ക്ട​സി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

പ​രീ​ക്ഷ മ​ല​യാ​ള​ത്തി​ൽ എ​ഴു​താ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത് നി​യ​മ​പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന മ​ല​യാ​ളി​ക​ളാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ പ​റ​ഞ്ഞു. നി​ല​വി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റേ​റ്റ്​ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത​മാ​യാ​ണ്​ എ​ൽ.​എ​ൽ.​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​തി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ​കൂ​ടി ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്​ പ​രി​ഷ്​​ക്കാ​രം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story