തൊഴിലിന് വഴി തേടുകയാണോ? ഉത്തരമുണ്ട് എജുകഫേയിൽ...
text_fieldsകൊച്ചി: പഠിച്ച കോഴ്സുകൾ ഭാവി ജീവിതത്തിന് എങ്ങനെ വഴികാട്ടുമെന്ന ആശങ്കയിലാണോ? ഇനി പഠനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്ന ആശയക്കുഴപ്പത്തിലാണോ? നിങ്ങളുടെ സംശയങ്ങൾ പരിഹരിക്കാൻ ‘മാധ്യമം’ കൊച്ചി എജുകഫേയിൽ അവസരമൊരുങ്ങുന്നു.
സംസ്ഥാന സർക്കാറിന് കീഴിലുള്ള ഐ.എച്ച്.ആർ.ഡിയുടെയും ഇൻഫോസിസിന്റെയും ആഭിമുഖ്യത്തിലുള്ള മോഡൽ ഫിനിഷിങ് സ്കൂളും സംസ്ഥാന സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമും ചേർന്ന് (അസാപ്) നിങ്ങളുടെ സംശയങ്ങൾ തീർക്കാൻ എജുകഫേയിൽ എത്തുന്നു. ഏപ്രിൽ 24, 25 തീയതികളിൽ കളമശ്ശേരി ചാക്കോളാസ് കൺവെൻഷൻ സെൻററിൽ നടക്കുന്ന എജുകഫേയുടെ ഹെൽപ് ഡെസ്കിലെ വിദഗ്ധർ നിങ്ങളുടെ സംശയങ്ങൾ പരിഹരിച്ചുതരും.
എൻജിനീയറിങ്, സയൻസ്, കോമേഴ്സ്, പോളിടെക്നിക് ബിരുദ ധാരികൾക്കുള്ള നൈപുണ്യ വികസന കോഴ്സുകളെപ്പറ്റിയുള്ള വിവരങ്ങളും ഇവിടെ നിന്നറിയാം. അസാപിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഉടനീളം പ്രവർത്തിക്കുന്ന 16 കമ്യൂണിറ്റി സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിലൂടെ ലഭ്യമാകുന്ന പരിശീലനങ്ങളെക്കുറിച്ചും ഹ്രസ്വകാല കോഴ്സുകളിലൂടെ വിവിധ മേഖലകളിൽ തൊഴിൽ ലഭിക്കാൻ പര്യാപ്തമായ കോഴ്സുകളെക്കുറിച്ചും ഹെൽപ് സെസ്കിൽ നിന്ന് അറിയാം.
കോഴ്സുകളെക്കുറിച്ചും പരിശീലനങ്ങളെക്കുറിച്ചുമുള്ള ബ്രോഷറുകൾ ലഭ്യമാക്കുന്നതിനൊപ്പം ഈ സ്ഥാപനങ്ങളിലെ പ്രഫഷണലുകളിൽ നിന്ന് നേരിട്ട് സംശയങ്ങൾ ചോദിച്ചറിയാനും വിവരങ്ങൾ തേടാനും ഹെൽപ്ഡെസ്ക് സഹായകമാകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.