എയിംസുകൾ, ജിപ്മെർ, നിംഹാൻസ് അടക്കം; ദേശീയ സ്ഥാപനങ്ങളിൽ മെഡിക്കൽ പി.ജി പ്രവേശനം
text_fieldsരാജ്യത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് (ജിപ്മെർ- പുതുച്ചേരി), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ബംഗളൂരു, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം, പോസ്റ്റ്ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ എജുക്കേഷന്റെ റിസർച് (പി.ജി.ഐ.എം.ഇ.ആർ.-ചണ്ഡിഗഢ്) തുടങ്ങിയ ദേശീയ സ്ഥാപനങ്ങളിൽ 2027 ജനുവരി സെഷനിലെ മെഡിക്കൽ പി.ജി (എം.ഡി/ എം.എസ്/ എം.സി.എച്ച്/ ഡി.എം/ എം.ഡി.എസ്) കോഴ്സുകളിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷ (ഐ.എൻ.ഐ-സി.ഇ.ടി) 2026 നവംബർ ഒന്ന് ഞായറാഴ്ച നടത്തും. എയിംസ് ന്യൂഡൽഹിക്കാണ് പരീക്ഷാ ചുമതല. ഓൺലൈനിൽ ഒക്ടോബർ 13 വൈകീട്ട് അഞ്ചു വരെ രജിസ്റ്റർ ചെയ്യാം.
അപേക്ഷാഫീസ്: 4000 രൂപ. എസ്.സി/ എസ്.ടി/ ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 3200 രൂപ മതി. ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഡെബിറ്റ് / ക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടക്കാം. ഓൺലൈൻ അപേക്ഷയുടെ സ്റ്റാറ്റസ് ഒക്ടോബർ 17 മുതൽ19 വൈകീട്ട് അഞ്ചു വരെ വെബ്സൈറ്റിൽഅറിയാം. അന്തിമ സ്റ്റാറ്റസും അഡ്മിറ്റ് കാർഡും 26ന് വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യും.
യോഗ്യത: എം.ഡി/എം.എസ്, ഡി.എം, എം.സി.എച്ച് (ആറുവർഷ കോഴ്സുകൾ), എം.ഡി (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ) കോഴ്സുകളിലേക്ക് അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത. എം.ഡി.എസ് കോഴ്സിന് അംഗീകൃത ബി.ഡി.എസ് ബിരുദം വേണം. എം.ബി.ബി.എസ്/ബി.ഡി.എസ് പഠനം പൂർത്തിയാക്കിയവർ 12 മാസത്തെ നിർബന്ധിത റൊട്ടേറ്റിങ് ഇന്റേൺഷിപ്/ പ്രാക്ടിക്കൽ ട്രെയിനിങ് 2027 ജനുവരി 31നകം പൂർത്തിയാക്കിയിരിക്കണം.
എം.ബി.ബി.എസ്/ ബി.ഡി.എസ്/ തത്തുല്യപരീക്ഷ മൊത്തം 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. പട്ടികജാതി /വർഗ വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്ക് മതിയാകും.
വിശദവിവരങ്ങൾ: www.aiimsexams.ac.in
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

