ദേശീയ സ്ഥാപനങ്ങളിൽ മെഡിക്കൽ പി.ജി: സംയുക്ത പ്രവേശന പരീക്ഷ നവംബർ ഒമ്പതിന്
text_fieldsദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ 2026 ജനുവരി സെഷനിലേക്കുള്ള മെഡിക്കൽ പി.ജി സംയുക്ത പ്രവേശന പരീക്ഷ (ഐ.എൻ.ഐ-സി.ഇ.ടി) നവംബർ ഒമ്പത് ഞായറാഴ്ച നടത്തും. എയിംസ് ന്യൂഡൽഹിക്കാണ് പരീക്ഷാ ചുമതല. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. പരീക്ഷാ വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.aiimsexams.ac.inൽ ലഭിക്കും.
യോഗ്യത: അംഗീകൃത എം.ബി.ബി.എസ്/ബി.ഡി.എസ് മൊത്തം 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവർക്ക് പങ്കെടുക്കാം. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 50 ശതമാനം മതി. 2026 ജനുവരി 31നകം ഇന്റേൺഷിപ് പൂർത്തിയാക്കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാഘടന, സിലബസ്, അപേക്ഷിക്കേണ്ട തീയതി മുതലായ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
അപേക്ഷാഫീസ്: 4000 രൂപ. എസ്.സി/എസ്.ടി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 3200 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല. രജിസ്ട്രേഷനും അപേക്ഷയും ഓൺലൈനിൽ ഒക്ടോബർ 21 വൈകീട്ട് അഞ്ചു മണിക്ക് മുമ്പ് സമർപ്പിക്കണം. രജിസ്ട്രേഷൻ നില മനസ്സിലാക്കാനും തെറ്റുകൾ പരിഹരിക്കുന്നതിനും 24-26 വൈകീട്ട് അഞ്ചു മണി വരെ സൗകര്യം ലഭിക്കും. നവംബർ ഒന്നിന് അന്തിമ രജിസ്ട്രേഷൻ സ്റ്റാറ്റസ് അറിയാം. അന്നേദിവസം തന്നെ എയിംസ് വെബ്സൈറ്റിൽ അഡ്മിറ്റ് കാർഡ് വരും.
ആനുകൂല്യത്തിനർഹതയുള്ളവർ ‘എസ്.സി/എസ്.ടി/ഭിന്നശേഷി/ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യു.എസ്/ മുതലായ പ്രാബല്യത്തിലുള്ള സർട്ടിഫിക്കറ്റുകൾ ഒക്ടോബർ 21 വൈകീട്ട് അഞ്ചിനകം അപ് ലോഡ് ചെയ്യാൻ മറക്കരുത്. സ്പോൺസേർഡ് സർട്ടിഫിക്കറ്റുകൾ നവംബർ ഏഴുവരെ സ്വീകരിക്കും.
ഐ.എൻ.ഐ-സി.ഇ.ടി ഫലപ്രഖ്യാപനം നവംബർ 15ന് പ്രതീക്ഷിക്കാം.
യോഗ്യത നേടുന്നവർക്ക് ന്യൂഡൽഹി അടക്കമുള്ള എയിംസുകൾ, ജിപ്മെർ പുതുച്ചേരി, നിംഹാൻസ് ബംഗളൂരു, പിജിമെർ ചണ്ഡിഗഢ്, ശ്രീചിത്ര തിരുവനന്തപുരം എന്നിവിടങ്ങളിൽ എം.ഡി/എം.എസ്/എം.സി.എച്ച് (6 വർഷം)/ഡി.എം (6 വർഷം)/എം.ഡി.എസ്/എം.ഡി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിൽ ഓൺലൈൻ സീറ്റ് അലോക്കേഷൻ വഴി പ്രവേശനം നേടാം. കൂ ടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

