Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്ര വിദ്യാഭ്യാസ നയത്തെ പ്രകീർത്തിച്ച് എൻ.സി.ഇ.ആർ.ടി പാഠപുസ്തകം

text_fields
bookmark_border
സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ന​യ​ങ്ങ​ൾ സ​ദ്ഭ​ര​ണ​ത്തി​ന്‍റെ രാ​മ​രാ​ജ്യ മാ​തൃ​ക​യാ​ണെ​ന്നാ​ണ് ഒ​മ്പ​താം ക്ലാ​സി​ലെ സാ​മൂ​ഹ്യ​ശാ​സ്ത്ര പാ​ഠ​പു​സ്ത​കം വി​വ​രി​ക്കു​ന്ന​ത്
കേന്ദ്ര വിദ്യാഭ്യാസ നയത്തെ പ്രകീർത്തിച്ച് എൻ.സി.ഇ.ആർ.ടി പാഠപുസ്തകം
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ഉ​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന ന​യ​ങ്ങ​ൾ മി​ക​ച്ച​താ​ണെ​ന്ന് പ്ര​കീ​ർ​ത്തി​ച്ച് എ​ൻ.​സി.​ഇ.​ആ​ർ.​ടി പാ​ഠ​പു​സ്ത​കം. കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യും വി​ദ​ഗ്‌​ധോ​പ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചും പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യും ആ​വി​ഷ്ക​രി​ച്ച ന​യ​ങ്ങ​ൾ സ​ദ്ഭ​ര​ണ​ത്തി​ന്‍റെ രാ​മ​രാ​ജ്യ മാ​തൃ​ക​യാ​ണെ​ന്നാ​ണ് ഒ​മ്പ​താം ക്ലാ​സി​ലെ സാ​മൂ​ഹ്യ​ശാ​സ്ത്ര പാ​ഠ​പു​സ്ത​കം വി​വ​രി​ക്കു​ന്ന​ത്.

‘അ​ണ്ട​ർ​സ്റ്റാ​ൻ​ഡി​ങ് സൊ​സൈ​റ്റി: ഇ​ന്ത്യ ആ​ൻ​ഡ് ബി​യോ​ണ്ട്, പാ​ർ​ട്ട് 2’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ലു​ള്ള പു​സ്ത​കം ചൊ​വ്വാ​ഴ്ച​യാ​ണ് വി​പ​ണി​യി​ലെ​ത്തി​യ​ത്. ഭ​ര​ണ​നി​ർ​വ​ഹ​ണ​വും പൊ​തു​ന​യ​വും സം​ബ​ന്ധി​ച്ച അ​ധ്യാ​യ​ത്തി​ലാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി വി​ഭാ​വ​നം ചെ​യ്ത രാ​മ​രാ​ജ്യ മാ​തൃ​ക​യി​ലു​ള്ള ഭ​ര​ണ​നി​ർ​വ​ഹ​ണ പ​രി​ണാ​മ​ത്തെ പു​ക​ഴ്ത്തു​ന്ന​ത്. “ജ​ന​ങ്ങ​ളു​ടെ സ​ന്തോ​ഷ​മാ​ണ് ഭ​ര​ണാ​ധി​കാ​രി​യു​ടെ സ​ന്തോ​ഷ​മെ​ന്നും ജ​ന​താ​ൽ​പ​ര്യ​മാ​ണ് ഭ​ര​ണാ​ധി​കാ​രി​യു​ടെ താ​ൽ​പ​ര്യം” എ​ന്നു​മു​ള്ള സം​സ്കൃ​ത​ത്തി​ലെ ചൊ​ല്ല് അ​ധ്യാ​യ​ത്തി​ൽ ഉ​ദ്ധ​രി​ക്കു​ന്നു​മു​ണ്ട്.

പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം ആ​വി​ഷ്ക​രി​ക്കാ​നു​ള്ള പ്ര​ക്രി​യ​ക്ക് 2015ൽ ​തു​ട​ക്കം കു​റി​ച്ചെ​ന്നും കെ.​ക​സ്തൂ​രി​രം​ഗ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വി​ദ​ഗ്‌​ധ സ​മി​തി 2017ൽ ​രൂ​പ​വ​ത്ക​രി​ക്കു​ക​യും അ​തി​ൽ വി​വി​ധ രം​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്‌​ധ​രെ ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്നും അ​ധ്യാ​യ​ത്തി​ൽ പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. ര​ണ്ട​ര ല​ക്ഷം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ത​ല​ങ്ങ​ളു​മാ​യു​ള്ള കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​ക​യും ല​ക്ഷ​ക്ക​ണ​ക്കി​ന് നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. പൗ​ര​ന്മാ​രി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചാ​ണ് അ​ന്തി​മ ന​യം ആ​വി​ഷ്ക​രി​ച്ച​ത്. ന​യ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​ൽ കേ​ന്ദ്ര​വു​മാ​യി കേ​ര​ളം ഉ​ൾ​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച എ​തി​ർ​പ്പു​ക​ളെ​ക്കു​റി​ച്ചും പു​സ്ത​കം പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

കോ​ള​നി​വാ​ഴ്ച​ക്ക് മു​മ്പു​ള്ള കാ​ല​ഘ​ട്ട​ത്തി​ലെ വി​ജ്ഞാ​ന​വും പാ​ര​മ്പ​ര്യ​ങ്ങ​ളും വി​വി​ധ ഗ്ര​ന്ഥ​ങ്ങ​ളി​ലൂ​ടെ​യും ആ​ചാ​ര​ങ്ങ​ളി​ലൂ​ടെ​യും ഇ​ന്ത്യ നി​ല​നി​ർ​ത്തി​പ്പോ​ന്നു​വെ​ന്നും, രാ​ജ്യ​ത്തി​ന്‍റെ ത​ന​താ​യ മൂ​ല്യ​ങ്ങ​ളും ആ​ദ​ർ​ശ​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഭ​ര​ണ​ഘ​ട​ന ത​യാ​റാ​ക്കി​യ​തെ​ന്നും പു​സ്ത​കം വി​വ​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NCERT Textbook Praises National Education Policy (NEP)
Next Story