നീറ്റ് പി.ജി പരീക്ഷ ജൂലൈ ഏഴിലേക്കു മാറ്റി
text_fieldsrepresenttaional image
ന്യൂഡൽഹി: മെഡിക്കൽ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ ഏഴിലേക്കു മാറ്റി. നേരത്തേ, മാർച്ച് മൂന്നിനാണ് പരീക്ഷ തീരുമാനിച്ചിരുന്നത്. പരീക്ഷക്ക് യോഗ്യത നേടുന്നതിനുള്ള കട്ട്-ഓഫ് തീയതി ആഗസ്റ്റ് 15.
ആഗസ്റ്റ് ആദ്യവാരത്തിലാണ് കൗൺസലിങ് നടക്കുക. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസാണ് തീയതി പുതുക്കി വിജ്ഞാപനം ഇറക്കിയത്.
അതിനിടെ, രാജ്യത്ത് മെഡിക്കൽ പ്രാക്ടിസിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള നാഷനൽ എക്സിറ്റ് ടെസ്റ്റ് (NExT) ഒരു വർഷം കൂടി വൈകും. നെക്സ്റ്റ് യാഥാർഥ്യമാകുന്നതുവരെ നിലവിലെ പരീക്ഷാരീതി തുടരും.
2018ലെ ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസ (ഭേദഗതി) ചട്ടങ്ങൾക്കു പകരമാണ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ റെഗുലേഷൻസ് 2023 ഈയിടെ വിജ്ഞാപനം ചെയ്തത്. ഇന്ത്യയിലെ വിവിധ മെഡിക്കൽ കോളജുകളിൽ നടത്തുന്ന 13,649 എം.എസ് സീറ്റ്, 26,168 എം.ഡി സീറ്റ്, 922 പി.ജി ഡിപ്ലോമ സീറ്റ് എന്നിവയിലേക്കാണ് നീറ്റ് പി.ജി പരീക്ഷ നടത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.