നീറ്റ് യു.ജി അപേക്ഷ: തിരുത്തലിന് അവസരം
text_fieldsന്യൂഡൽഹി: മെഡിക്കൽ, ഡെൻറൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) 2023നുള്ള ഓൺലൈൻ അപേക്ഷയിൽ തിരുത്തലിന് അവസരം. ഏപ്രിൽ പത്തിന് രാത്രി 11.50 വരെ തിരുത്തൽ ജാലകം തുറന്നിരിക്കും. neet.nta.nic.in എന്ന വെബ്സൈറ്റ് വഴിയാണ് തിരുത്തൽ നടത്തേണ്ടത്. തിരുത്തലിന് പിന്നീട് അവസരമില്ലാത്തതിനാൽ അപേക്ഷകർ കരുതലോടെ ചെയ്യണമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.
ചില വിവരങ്ങൾ തിരുത്തുന്നതിന് അധിക ഫീസ് അടക്കേണ്ടതുണ്ട്. മൊബൈൽ ഫോൺ നമ്പർ, ഇമെയിൽ വിലാസം, വിലാസം എന്നിവ തിരുത്താൻ കഴിയില്ല. ആധാർ വെരിഫൈ ചെയ്ത വിദ്യാർഥികൾക്ക് മാതാവിന്റെയും പിതാവിന്റെയും പേര്, കാറ്റഗറി, സബ് കാറ്റഗറി, പത്ത്, 12 ബോർഡ് പരീക്ഷ പാസായ വർഷം, പരീക്ഷ എഴുതുന്ന നഗരം, മീഡിയം തുടങ്ങിയ വിവരങ്ങൾ തിരുത്താം.
ബന്ധപ്പെട്ട സപ്പോർട്ടിങ് രേഖകൾ കൂടി അപ്ലോഡ് ചെയ്യണം. നോൺ ആധാർ വെരിഫൈഡ് വിദ്യാർഥികൾക്ക് സ്വന്തം പേര്, മാതാപിതാക്കളുടെ പേര് (ഏതെങ്കിലും ഒന്ന്), ജനന തീയതി, കാറ്റഗറി, സബ് കാറ്റഗറി, ജെൻഡർ, നഗരം, മീഡയം, ബോർഡ് പരീക്ഷ പാസായ വർഷം എന്നിവ തിരുത്താം.മേയ് ഏഴിന് ഉച്ചക്കുശേഷം രണ്ടുമുതൽ 5.20വരെയാണ് (200 മിനിറ്റ്) പരീക്ഷ. അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാനുള്ള സമയം വെബ്സൈറ്റിലൂടെ അറിയിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.