Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ബി.ബി.എസ് പ്രവേശനം:...

എം.ബി.ബി.എസ് പ്രവേശനം: ആയുഷ് ബിരുദക്കാർക്ക് കേന്ദ്ര ക്വോട്ടയില്ല -സർക്കാർ

text_fields
bookmark_border
എം.ബി.ബി.എസ് പ്രവേശനം: ആയുഷ് ബിരുദക്കാർക്ക് കേന്ദ്ര ക്വോട്ടയില്ല -സർക്കാർ
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: നീ​റ്റ്-​യു.​ജി വ​ഴി എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​യു​ഷ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് കേ​ന്ദ്ര ത​ല​ത്തി​ൽ പ്ര​ത്യേ​ക സം​വ​ര​ണ ന​യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ സ​ഹ​മ​ന്ത്രി അ​നു​പ്രി​യ പ​ട്ടേ​ൽ രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു. ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ നി​ശ്ച​യി​ച്ച ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ നി​യ​മ പ്ര​കാ​രം യോ​ഗ്യ​ത​യു​ള്ള ആ​യു​ഷ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് നീ​റ്റ് പ​രീ​ക്ഷ എ​ഴു​താ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, ആ​യു​ഷ് ബി​രു​ദ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കി​ല്ലെ​ന്ന് രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഓ​ൾ ഇ​ന്ത്യ ക്വോ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള കൗ​ൺ​സ​ലി​ങ് കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ചെ​യ്ത സം​വ​ര​ണ ന​യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ് ക​മ്മി​റ്റി​യാ​ണ് ന​ട​ത്തു​ന്ന​ത്. ഓ​രോ സം​സ്ഥാ​ന​ത്തെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തെ​യും സ്റ്റേ​റ്റ് ക്വോ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം അ​ത​ത് അ​തോ​റി​റ്റി​ക​ൾ നി​ശ്ച​യി​ച്ച സം​വ​ര​ണ ന​യ​ങ്ങ​ൾ​ക്കും യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി​ട്ടാ​യി​രി​ക്കും. കേ​ര​ള​ത്തി​ൽ സ്റ്റേ​റ്റ് ക്വോ​ട്ട​ക്ക് കീ​ഴി​ൽ ആ​യു​ഷ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് 11 എം.​ബി.​ബി.​എ​സ് സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​നു​പ്രി​യ പ​ട്ടേ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayushMBBS ADMISSION
News Summary - No central quota for AYUSH graduates in MBBS admissions: Govt
Next Story