സ്പെഷാലിറ്റി നഴ്സിങ്ങിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ
text_fieldsതിരുവനന്തപുരം, കണ്ണൂർ സർക്കാർ നഴ്സിങ് കോളജുകളിൽ 2025-26 വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ സ്പെഷാലിറ്റി നഴ്സിങ് കോഴ്സുകളിൽ പ്രവേശനത്തിന് എൽ.ബി.എസ് സെന്റർ ഓൺലൈനിൽ സെപ്റ്റംബർ എട്ടുവരെ അപേക്ഷ സ്വീകരിക്കും. കാർഡിയോ തൊറാസിക് നഴ്സിങ്, ക്രിറ്റിക്കൽ കെയർ നഴ്സിങ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്സിങ്, നിയോനേറ്റൽ നഴ്സിങ്, നഴ്സ് മിഡ് വൈഫറി പ്രാക്ടീഷനർ സ്പെഷാലിറ്റികളിലാണ് പ്രവേശനം. കോഴ്സ് കാലാവധി 12 മാസം. കേരളീയർക്കാണ് പ്രവേശനത്തിന് അർഹത. പ്രതിമാസം 7000 രൂപ സ്റ്റൈപ്പൻഡുണ്ട്.
വിദ്യാഭ്യാസ യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐച്ഛിക വിഷയമായി പ്ലസ് ടു/ഹയർസെക്കൻഡറി പരീക്ഷ പാസായിരിക്കണം. നഴ്സിങ് കൗൺസിൽ അംഗീകരിച്ച റെഗുലർ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (ജി.എൻ.എം) കോഴ്സ് പരീക്ഷ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.
അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ്/ ബി.എസ്സി നഴ്സിങ് പാസായിരിക്കണം. ഇതര സംസ്ഥാനങ്ങളിൽനിന്നും യോഗ്യത നേടിയവർ ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്രവേശന സമയത്ത് കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
പ്രായപരിധി 45 വയസ്സ്. സർവിസ് േക്വാട്ടയിലേക്കുള്ള അപേക്ഷാർഥികൾക്ക് 49 സ്സേ് വരെയാകാം. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും www.lbscentre.kerala.gov.in, www.lbscentre.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
അപേക്ഷാ ഫീസ്: 1000 രൂപ. പട്ടിക വിഭാഗത്തിന് 500 രൂപ. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
സെലക്ഷൻ: തിരുവനന്തപുരത്ത് നടത്തുന്ന പ്രവേശന പരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക്ലിസ്റ്റ് തയാറാക്കി കോഴ്സ്, കോളജ് ഓപ്ഷനുകൾ സ്വീകരിച്ച് എൽ.ബി.എസ് സെന്റർ കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്റ് നടത്തും.
ഓരോ കോളജിലും വിവിധ സ്പെഷാലിറ്റികളിൽ ലഭ്യമായ സീറ്റുകൾ പ്രോസ്പെക്ടസിലുണ്ട്. ആകെ 55 സീറ്റുകൾ. ഇതിൽ 36 എണ്ണം ജനറൽ മെറിറ്റ് സീറ്റുകളാണ്. സർവിസ് േക്വാട്ടയിൽ 19 സീറ്റ്. വാർഷിക ട്യൂഷൻ ഫീസ്- 11,580 രൂപ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.