Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫീസില്ലാതെ പഠിക്കാം! സൗദി സർവകലാശാലകൾ വിളിക്കുന്നു

text_fields
bookmark_border
അവസാന തീയതി: ഒക്ടോബർ 6
ഫീസില്ലാതെ പഠിക്കാം! സൗദി സർവകലാശാലകൾ വിളിക്കുന്നു
cancel
camera_alt

കിംഗ് സൗദ് യൂണിവേഴ്സിറ്റി

ട്യൂഷൻ ഫീസിന്റെ ഭാരമില്ലാതെ സൗദിയിൽ വിദ്യാർഥികൾക്ക് ലോകനിലവാരമുള്ള വിദ്യാഭ്യാസം നേടാൻ അവസരം. രാജ്യത്തെ 27 പൊതു സർവകലാശാലകളിലേക്കാണ് സൗദി അറേബ്യ ലോകമെമ്പാടുമുള്ള വിദ്യാർഥികളെ ക്ഷണിക്കുന്നത്. മികച്ച പഠനത്തോടൊപ്പം ഗവേഷണാവസരങ്ങളും പുതിയ ലോകവീക്ഷണവും നൈപുണ്യവും സ്വന്തമാക്കാനുള്ള അവസരമാണ് ഈ സ്കോളർഷിപ്പ് പദ്ധതി ഒരുക്കുന്നത്.

പൂർണ സ്കോളർഷിപ്പിനൊപ്പം നിരവധി ആനുകൂല്യങ്ങളും

  • ട്യൂഷൻ ഫീസില്ല; പ്രതിമാസം 820 മുതൽ 7,500 സൗദി റിയാൽ വരെ സ്റ്റൈപ്പൻഡ്. ഗവേഷണ വിദ്യാർഥികൾക്ക് ഇതിലും ഉയർന്ന തുക ലഭിക്കാം.
  • വിദ്യാർഥിക്കും കൂടെ താമസിക്കുന്ന കുടുംബാംഗങ്ങൾക്കും ആരോഗ്യപരിരക്ഷ
  • പഠനം ആരംഭിക്കുമ്പോൾ രണ്ടുമാസത്തെ സ്റ്റൈപ്പൻഡിന് തുല്യമായ തയ്യാറെടുപ്പ് അലവൻസ്.
  • പഠനം പൂർത്തിയാക്കുമ്പോൾ പുസ്തകങ്ങളും മറ്റും അയയ്ക്കാൻ മൂന്നുമാസത്തെ സ്റ്റൈപ്പൻഡിന് തുല്യമായ ഗ്രാജുവേഷൻ അലവൻസ്.
  • താമസസൗകര്യവും ഭക്ഷണവും.
  • വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക പിന്തുണ.
  • സ്ഥാപനത്തിന്റെ ചട്ടങ്ങൾ പ്രകാരം യാത്രാ ടിക്കറ്റ് ആനുകൂല്യം.
  • സർവകലാശാലയിലെ മറ്റ് വിദ്യാർഥികൾക്ക് ലഭിക്കുന്ന അർഹമായ ആനുകൂല്യങ്ങളും ലഭിക്കും.

മൂന്നു തരത്തിലുള്ള സ്കോളർഷിപ്പുകൾ

സൗദിയിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്കുള്ള ആഭ്യന്തര സ്കോളർഷിപ്പുകളും, വിദേശത്തുനിന്ന് അപേക്ഷിക്കുന്നവർക്കുള്ള ബാഹ്യ സ്കോളർഷിപ്പുകളും ലഭ്യമാണ്. പ്രധാനമായും മൂന്ന് വിഭാഗങ്ങളാണുള്ളത്:

  • പൂർണ (സൗജന്യ) സ്കോളർഷിപ്പ്: ട്യൂഷൻ ഫീസിന് പുറമെ താമസം, സ്റ്റൈപ്പൻഡ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും.
  • ഭാഗിക സ്കോളർഷിപ്പ്: പഠനസീറ്റ് മാത്രം അല്ലെങ്കിൽ സീറ്റിനൊപ്പം താമസസൗകര്യം ഉൾപ്പെടെയുള്ള പരിമിത ആനുകൂല്യങ്ങൾ.
  • പണമടച്ചുള്ള ഗ്രാന്റ്: വിദ്യാർഥി സ്വന്തം ചെലവിൽ പഠിക്കുന്ന രീതിയിലുള്ള അവസരം.

ഓരോ സ്വപ്നത്തിനും ഒരു പഠനവഴി

അറബി മാതൃഭാഷയല്ലാത്തവർക്കുള്ള അറബിക് ഡിപ്ലോമ മുതൽ ബാച്ചിലേഴ്സ്, ഹയർ ഡിപ്ലോമ, മാസ്റ്റേഴ്സ്, പി.എച്ച്.ഡി വരെ വിവിധ തലങ്ങളിലെ കോഴ്സുകളിലേക്ക് (ആരോഗ്യ മേഖലയിലെ പോസ്റ്റ്-സെക്കൻഡറി കോഴ്സുകൾ ഒഴികെ) അപേക്ഷിക്കാം. എൻജിനീയറിങ്, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ്, ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങി വിവിധ മേഖലകളിൽ അവസരങ്ങളുണ്ട്. താൽപര്യത്തിനും കരിയർ ലക്ഷ്യത്തിനും അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാം.

കോഴ്‌സുകളും പ്രേഗാമുകളും:

  • ഡിപ്ലോമ പ്രോഗാമുകൾ:

അറബി മാതൃഭാഷയല്ലാത്തവർക്കുള്ള അറബിക് ഡിപ്ലോമ ആണിത്. കാമ്പസ് ജീവിതത്തിൽ ഇണങ്ങിച്ചേരാനും ആത്മവിശ്വാസത്തോടെ പഠിക്കാനും ചുറ്റുമുള്ള സംസ്കാരവുമായി അടുക്കാനും ഇത് അടിത്തറയാകും. എല്ലാ യൂണിവേർഴ്‌സിറ്റികളിലും ഈ പ്രോഗ്രാമുണ്ട്. മാസം 820 റിയാൽ സ്റ്റെപ്പന്‍റ് ലഭിക്കും.

  • ഡിഗ്രി പ്രോഗ്രാമുകൾ:

എൻജിനീയറിങ്, ആർക്കിടെക്ചർ, കമ്പ്യൂട്ടർ, മാനേജ്മെന്റ്, ശാസ്ത്രം, ഭാഷ, മാനവിക വിഷയങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഡിഗ്രി പ്രോഗ്രാമുകൾ ലഭ്യമാണ്.

  • എൻജിനീയറിങ് ആന്‍റ് ആർക്കിടെക്ചർ:

സിവിൽ, മെക്കാനിക്കൽ, കെമിക്കൽ, ഇൻഡസ്ട്രിയൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ, അഗ്രികൾച്ചറൽ, സർവേയിങ് എൻജിനീയറിങ്, ആർക്കിടെക്ചർ, ബിൽഡിങ് സയൻസ്, പ്ലാനിങ് ആൻഡ് അർബൻ ഡിസൈൻ.

  • കമ്പ്യൂട്ടർ സയൻസ് ആന്‍റ് ഇൻഫർമേഷൻ ടെക്നോളജി:

കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ സിസ്റ്റംസ്, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ്, സോഫ്റ്റ്‌വെയർ, ഇൻഫർമേഷൻ ടെക്നോളജി.

  • ബിസിനസ് ആന്‍റ് ഫൈനാൻസ്:

ബിസിനസ്, അക്കൗണ്ടിങ്, ഫിനാൻസ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്, ബാങ്കിങ്, ഫിനാൻഷ്യൽ ടെക്നോളജി, സാമ്പത്തികശാസ്ത്രം, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ്.

  • ശാസ്ത്രം:

ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ബയോകെമിസ്ട്രി, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, മൈക്രോബയോളജി, ജിയോളജി, ജിയോഫിസിക്സ്, അനിമൽ പ്രൊഡക്ഷൻ, ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ.

  • ഭാഷ, മാനവിക വിഷയങ്ങൾ ആന്‍റ് ഇസ്ലാമിക പഠനം:

ഭാഷകൾ, സാഹിത്യം, മാനവിക വിഷയങ്ങൾ, ഇസ്ലാമിക പഠനം, ഇസ്ലാമിക നിയമം, കർമശാസ്ത്രം എന്നിവയിലും പഠനാവസരങ്ങളുണ്ട്.

  • മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ

എൻജിനീയറിങ്: മൈനിങ് എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്.

ശാസ്ത്രം/ പ്രകൃതിവിഭവ പഠനം: ഫിസിക്സ്, ലേസർ ഫിസിക്സ്, ന്യൂക്ലിയർ ഫിസിക്സ്, അഗ്രിക്കൾച്ചർ, പ്രകൃതിവിഭവ പഠനം.

ബിസിനസ് ആന്‍റ് ലോ: ബിസിനസ്, അക്കൗണ്ടിങ്, ലോ.

സാമൂഹിക പഠനം/ ആസൂത്രണം: ചൈൽഡ് സ്റ്റഡീസ്, ആസൂത്രണം, അർബൻ ആൻഡ് റീജിയണൽ പ്ലാനിങ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്ലാനിങ്.

  • പി.എച്ച്.ഡി (3 വർഷം):

കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിൽ ഇൻഡസ്ട്രിയൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, സ്ട്രക്ചറൽ ജിയോളജി ആൻഡ് റിമോട്ട് സെൻസിങ്, അക്കൗണ്ടിങ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, കമ്മ്യൂണിക്കേഷൻസ് ആൻഡ് മീഡിയ, ഫാഷൻ ഡിസൈൻ, ഹെൽത്ത് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിവിധ മേഖലകളിൽ പി.എച്ച്.ഡി ഗവേഷണ പ്രോഗ്രാമുകളുണ്ട്.

ആർക്കൊക്കെ അപേക്ഷിക്കാം?

സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർക്ക് പ്രായവും മറ്റു ചില യോഗ്യതകളും ബാധകമാണ്.

ബിരുദ, അറബി ഭാഷാ കോഴ്സുകൾ: 17–25 വയസ്. മാസ്റ്റേഴ്സ്: 30 വയസ്സ് വരെ. പി.എച്ച്.ഡി: 35 വയസ്സ് വരെ.

അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • സൗദി വിദ്യാർഥികൾക്ക് ബാധകമായ പ്രവേശന മാനദണ്ഡങ്ങൾ പാലിക്കണം.
  • വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും ബന്ധപ്പെട്ട അധികാരികളിൽനിന്ന് സാക്ഷ്യപ്പെടുത്തിയവ ആയിരിക്കണം.
  • സ്വന്തം രാജ്യത്തുനിന്നുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  • ആവശ്യമായ മെഡിക്കൽ/ ആരോഗ്യ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
  • സൗദിയിലെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് നിലവിൽ സ്കോളർഷിപ്പ് ലഭിക്കുന്നവരോ പുറത്താക്കപ്പെട്ടവരോ ആയിരിക്കരുത്.
  • സ്വന്തം സർക്കാർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ സൗദിയിൽ പഠിക്കാനുള്ള അനുമതി നേടിയിരിക്കണം.
  • ബാധകമായ ചട്ടങ്ങൾ പ്രകാരം മഹ്റം (വിവാഹബന്ധം അനുവദനീയമല്ലാത്ത അടുത്ത ബന്ധു) ഒപ്പം ഉണ്ടായിരിക്കേണ്ടി വരാം.
  • ആവശ്യപ്പെട്ടാൽ അംഗീകൃത സ്ഥാപനമോ വ്യക്തിയോ നൽകുന്ന ശുപാർശക്കത്ത് സമർപ്പിക്കണം.

അപേക്ഷിക്കേണ്ട വിധം

  • സർവകലാശാല തിരഞ്ഞെടുക്കുക.
  • സൗദി പൊതു സർവകലാശാലകളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിച്ച് കോഴ്സുകളും നിബന്ധനകളും താരതമ്യം ചെയ്യുക.
  • യോഗ്യത പരിശോധിക്കുക.
  • നിങ്ങളുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, രേഖകൾ എന്നിവ സർവകലാശാലയുടെ ആവശ്യങ്ങളുമായി ഒത്തുനോക്കുക.
  • രേഖകൾ തയാറാക്കുക
  • സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുക,
  • ഓരോ സർവകലാശാലയുടെയും അക്കാദമിക് വർഷം അനുസരിച്ചാണ് തീയതികൾ നിശ്ചയിക്കുന്നത്.

ഔദ്യോഗിക വഴികൾ ഉപയോഗിക്കുക. സർവകലാശാലയുടെ വെബ്സൈറ്റിൽ നേരിട്ട് അപേക്ഷിക്കുക:

www.studyinsaudi.sa

- അവസാന തീയതി: ഒക്ടോബർ 6

അപേക്ഷിക്കേണ്ട വിധം

1. സർവകലാശാല തിരഞ്ഞെടുക്കുക:

സൗദിയിലെ പൊതു സർവകലാശാലകളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിച്ച് ലഭ്യമായ കോഴ്സുകളും പ്രവേശന നിബന്ധനകളും പരിശോധിക്കുക.

2. യോഗ്യത ഉറപ്പാക്കുക:

പ്രായം, വിദ്യാഭ്യാസ യോഗ്യത, ഭാഷാ പരിജ്ഞാനം തുടങ്ങിയ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

3. രേഖകൾ തയ്യാറാക്കുക:

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ആവശ്യമായ മറ്റു രേഖകളും തയ്യാറാക്കി ബന്ധപ്പെട്ട അധികാരികളിൽനിന്ന് സാക്ഷ്യപ്പെടുത്തുക.

4. അപേക്ഷാ തീയതി പരിശോധിക്കുക:

ഓരോ സർവകലാശാലയും സ്വന്തം അക്കാദമിക് കലണ്ടർ അനുസരിച്ചാണ് അപേക്ഷാ സമയക്രമം നിശ്ചയിക്കുന്നത്. അതിനാൽ തീയതികൾ മുൻകൂട്ടി പരിശോധിക്കുക.

5. ഔദ്യോഗികമായി അപേക്ഷിക്കുക:

സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ സൗദിയുടെ ഔദ്യോഗിക Study in Saudi പ്ലാറ്റ്ഫോം വഴിയോ അപേക്ഷ സമർപ്പിക്കുക.

-ഔദ്യോഗിക പോർട്ടൽ: https://studyinsaudi.sa

പരിഗണിക്കാവുന്ന സർവകലാശാലകൾ

സൗദിയിലെ വിവിധ പൊതു സർവകലാശാലകളിൽ സ്കോളർഷിപ്പ് അവസരങ്ങളുണ്ട്.

പ്രധാനപ്പെട്ടവയിൽ കിംഗ് സൗദ് യൂണിവേഴ്സിറ്റി, കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി, കിംഗ് ഫൈസൽ യൂണിവേഴ്സിറ്റി, ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റി, ഖസീം യൂണിവേഴ്സിറ്റി, ജിദ്ദ യൂണിവേഴ്സിറ്റി, ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്ലാമിക് യൂണിവേഴ്സിറ്റി, പ്രിൻസസ് നൂറ ബിൻത് അബ്ദുൽ റഹ്മാൻ യൂണിവേഴ്സിറ്റി, ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് മദീന, നോർത്തേൺ ബോർഡർ യൂണിവേഴ്സിറ്റി, മജ്മഅ യൂണിവേഴ്സിറ്റി, നായിഫ് അറബ് യൂണിവേഴ്സിറ്റി ഫോർ സെക്യൂരിറ്റി സയൻസസ്, കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി, ജൗഫ് യൂണിവേഴ്സിറ്റി എന്നിവ ഉൾപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia invites global students to 27 public universities with scholarships
Next Story