സംസ്ഥാന ആയുഷ്-മെഡിക്കൽ അനുബന്ധ കോഴ്സ്; ഒന്നാം അലോട്ട്മെന്റ് 12ന്
text_fieldsസംസ്ഥാന ആയുഷ് ആയുർവേദ-ഹോമിയോ-സിദ്ധ-യൂനാനി-മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിൽ പങ്കെടുക്കാൻ 10ന് വൈകീട്ട് നാലുവരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. നീറ്റ് യു.ജി 2025 അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമീഷൻ പ്രസിദ്ധീകരിച്ച ആയുർവേദ റാങ്ക് ലിസ്റ്റിലുള്ളവർക്ക് ആയുർവേദ കോഴ്സുകളിലേക്കും ഓപ്ഷൻ നൽകാവുന്നതാണ്. ആയുഷ് വിഭാഗത്തിൽ ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.എച്ച്.എ.എം.എസ്, ബി.യു. എം.എസ് കോഴ്സുകളിലും മെഡിക്കൽ അനുബന്ധ വിഭാഗത്തിൽ ബി.എസ് സി ഹോണേഴ്സ് അഗ്രികൾചറൽ, ഫോറൻസി, കോഓപറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി, ബി.വി.എസ് സി ആൻഡ് എം.എച്ച്, ബി.എഫ്.എസ് സി കോഴ്സുകളിലേക്കും പ്രവേശനം നേടാം. വെബ്: www.cee.kerala.gov.in.
സംസ്ഥാനത്തെ സ്വാശ്രയ ആയുർവേദ സിദ്ധ-യുനാനി- കോളജുകളിലെ ബി.എ.എം.എസ്-ബി.എസ്.എം.എസ്-ബി.യു.എം.എസ് കോഴ്സുകളിൽ 15 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേക്കും പ്രവേശന പരീക്ഷാ കമീഷണറായിരിക്കും അലോട്ട്മെന്റ് നടത്തുന്നത്. സംസ്ഥാന റാങ്ക് പട്ടികയിലുള്ളവർക്ക് ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ ജനന സ്ഥലം പരിഗണിക്കാതെയായിരിക്കും അലോട്ട്മെന്റ്.
അലോട്ട്മെന്റ് ഷെഡ്യൂൾ: 10 വൈകീട്ട് നാലുവരെ ലഭ്യമാകുന്ന ഓപ്ഷനുകൾ അടിസ്ഥാനമാക്കി 11ന് വൈകുന്നേരം താൽക്കാലിക അലോട്ട്മെന്റും 12ന് ആദ്യ അന്തിമ അലോട്ട്മെന്റും പ്രസിദ്ധപ്പെടുത്തും. 13 മുതൽ 17 വൈകീട്ട് നാലുവരെ ഫീസടച്ച് പ്രവേശനം നേടാം.നിശ്ചിത തീയതിക്കകം പ്രവേശനം നേടിയില്ലെങ്കിൽ ലഭിച്ച അലോട്ട്മെന്റ് റദ്ദാകും. മാ ത്രമല്ല തുടർന്നുള്ള അലോട്ട്മെന്റുകളിൽ പങ്കെടുപ്പിക്കുന്നതല്ല. ഓപ്ഷനുകൾ എത്ര വേണമെങ്കിലും നൽകാം. എന്നാൽ, അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടുമെന്ന് ഉറപ്പുള്ള കോളജുകളും കോഴ്സുകളും ഉൾപ്പെടുത്തി ഓപ്ഷനുകൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. വിവിധ കാരണങ്ങളാൽ റാങ്ക് ലിസ്റ്റിൽ ഫലം തടഞ്ഞുവെച്ച വിദ്യാർഥികൾക്കും ഓപ്ഷൻ നൽകാം.
എന്നാൽ, 10 ഉച്ചക്ക് 12നുമുമ്പ് ഫലം പ്രസിദ്ധപ്പെടുത്തുന്നതിനാവശ്യമായ രേഖകൾ അപ് ലോഡ് ചെയ്യണം. അല്ലാത്തപക്ഷം ഓപ്ഷനുകൾ അലോട്ട്മെന്റിന് പരിഗണിക്കില്ല. ഫീസ് ഘടന: ഗവ./എയ്ഡഡ് കോളജുകൾ- ബി.എ.എം.എസ് -13,230 രൂപ, ബി.എച്ച്.എം.എസ് 1260 രൂപ.
കേരള കാർഷിക സർവകലാശാല ബി.എസ്സി അഗ്രികൾചർ, ഫോറസ്ട്രി, കോഓപറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ചിങ് ആൻഡ് എൻവയോൺമെന്റൽ സയൻസ് കോഴ്സുകൾക്ക് 24050 രൂപ, ബി.ടെക് 33080 രൂപ, ബി.വി.എസ് സി (വെറ്ററിനറി സർവകലാശാല) 24013 രൂപ, കുഫോസ് ബി.എഫ്.എസ് സി 19700 രൂപ.
സ്വാശ്രയ കോളജുകൾ-ട്യൂഷൻ ഫീസ് (85 ശതമാനം സീറ്റുകൾ)/15 ശതമാനം സീറ്റുകൾ. ബി.എ.എം.എസ് 2,09,386/3,15,000 രൂപ; ബി.എസ്.എം.എസ്-1,98,450/3,15,000 രൂപ. ബി.എച്ച്.എം.എസ് -2,09,386/3,15,000 രൂപ. കോളജുകളും കോഴ്സുകളും വിജ്ഞാപനത്തിലുണ്ട്. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.