ഇംഗ്ലീഷിലുള്ള പാഠപുസ്തകം ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റും
text_fieldsന്യൂഡൽഹി: ബിരുദതലത്തിൽ ഇംഗ്ലീഷിലുള്ള പാഠപുസ്തകങ്ങൾ വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് മൊഴി മാറ്റാനുള്ള നടപടികളുമായി യൂനിവേഴ്സിറ്റി ഗ്രാന്റ് കമീഷൻ (യു.ജി.സി). അന്താരാഷ്ട്ര പ്രസാധകരുമായി യു.ജി.സി ചെയർമാൻ ജഗദേശ് കുമാർ ചർച്ച നടത്തി.
ഹിന്ദി, ഉർദു, മലയാളം, കന്നട, തമിഴ്, പഞ്ചാബി, തെലുങ്ക്, മറാത്തി, ഗുജറാത്തി, ഒഡിയ, ബംഗാളി, അസമീസ് ഭാഷകളിലേക്കാണ് ഇംഗ്ലീഷ് ഭാഷകളിലുള്ള പാഠപുസ്തകങ്ങൾ മൊഴിമാറ്റുന്നത്. ആറു മുതൽ 12 വരെ മാസം സമയമാണ് പ്രസാധകരുമായുള്ള ചർച്ചയിൽ യു.ജി.സി മുന്നോട്ടുവെച്ചത്. കൂടാതെ, ഇന്ത്യൻ എഴുത്തുകാരുടെ രചനകൾ പാഠപുസ്തകങ്ങളിൽ കൂടുതലായി ഉൾപ്പെടുത്താനും യു.ജി.സി ചർച്ച ആരംഭിച്ചു. പുതിയ മാറ്റം നടപ്പാക്കാനുള്ള പദ്ധതി തയാറാക്കുന്നതിനായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ഇംഗ്ലീഷിൽ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ പ്രസാധകരുമായും മൊഴി മാറ്റുന്നതിന്റെ സാധ്യത യു.ജി.സി ചർച്ചചെയ്യുമെന്ന് ജഗദേശ് കുമാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.