സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
മേജര്‍ സ്വിച്ചിങ്: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോട്ടയം: അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ (എം.ജി.യു യു.ജി.പി) മേജര്‍ സ്വിച്ചിങ്ങിന്റെയും കോളജ് മാറ്റത്തിന്റെയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ജൂണ്‍ 26നുമുമ്പ് ഓണ്‍ലൈനില്‍ ലോഗിന്‍ ചെയ്ത് സ്വിച്ചിങ്ങും കോളജ് മാറ്റവും ഉറപ്പാക്കണം. മാനേജ്മെന്റ് ക്വോട്ട റാങ്ക് ലിസ്റ്റ് ജൂണ്‍ 27ന് പ്രസിദ്ധീകരിക്കും. സ്വിച്ചിങ് 28ന് നടത്താം. വിശദവിവരങ്ങള്‍ https://edp.mgu.ac.in/ൽ
പരീക്ഷാകേന്ദ്രം അനുവദിച്ചു
ജൂണ്‍ 30ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ (എം.എഡ് പ്രോഗ്രാം ഡിസംബര്‍ 2024) അവസാന മെഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ച ഉത്തരവ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് ഹാള്‍ ടിക്കറ്റുകള്‍ വാങ്ങാം.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ എം.എസ്സി ഫുഡ് ആൻഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (സി.എസ്.എസ്-2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് ഏപ്രില്‍ 2025) പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ എട്ടിന് ആരംഭിക്കും. നാലാം സെമസ്റ്റര്‍ ബി.വോക് ലോജിസ്റ്റിക് മാനേജ്മെന്റ് (2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് ഫെബ്രുവരി 2025) പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 27ന് നടക്കും.
പരീക്ഷക്ക് അപേക്ഷിക്കാം
മോഡല്‍-2 ബി.എ, ബി.എസ്സി, ബി.കോം വാര്‍ഷിക സ്കീം (1998-2008 അഡ്മിഷന് റെഗുലര്‍) അവസാന മെഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് ജൂലൈ 21 വരെ അപേക്ഷിക്കാം. ഫൈനോടെ ജൂലൈ 23 വരെയും സൂപ്പര്‍ ഫൈനോടെ 25 വരെയും അപേക്ഷ സ്വീകരിക്കും.
സ്പോട്ട് അഡ്മിഷന്
സ്കൂള്‍ ഓഫ് നാനോ സയന്‍സ് ആൻഡ് നാനോ ടെക്നോളജിയില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി ചേര്‍ന്നുള്ള എം.എസ്സി ഫിസിക്സ് നാനോസയന്‍സ് ആൻഡ് നാനോടെക്നോളജി ജോയന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമില്‍ ഒമ്പതും (ജനറല്‍ മെറിറ്റ്-നാല്, ഈഴവ, മുസ്ലിം, ഇ.ഡബ്ല്യു.എസ്, എല്‍.സി, എസ്.സി-ഒന്നുവീതം) എം.എസ്സി കെമിസ്ട്രി നാനോസയന്‍സ് ആൻഡ് നാനോടെക്നോളജി പ്രോഗ്രാമില്‍ പത്തും (ജനറല്‍ മെറിറ്റ്-അഞ്ച്, ഈഴവ, മുസ്ലിം, ഇ.ഡബ്ല്യു.എസ്, എല്‍.സി, എസ്.സി-ഒന്നുവീതം) ഒഴിവുണ്ട്. അര്‍ഹരായവര്‍ ജൂണ്‍ 26ന് ഉച്ചക്ക് 12ന് അസ്സല് രേഖകളുമായി വകുപ്പ് ഓഫിസില്‍ എത്തണം. ഫോണ്‍: 9495392750, 9447709276, 8281915276.
ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ കോഴ്സ്
ഡോ. ആര്. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിങ് ആൻഡ് ജി.ഐ.എസ് നടത്തുന്ന ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയിങ് ആന്‍ഡ് ഡ്രാഫ്റ്റിങ് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സിവില്‍ എന്‍ജിനീയറിങ്, ലാന്‍ഡ് സര്‍വേയിങ് മേഖലകള്‍ക്കാവശ്യമായ വിശദമായ മാപ്പുകള്‍, പ്ലാനുകള്‍, ഡ്രോയിങ്ങുകള്‍ തുടങ്ങിയവ ടോട്ടല്‍ സ്റ്റേഷന്, ജി.പി.എസ്, ഓട്ടോലെവല്‍, ഓട്ടോകാഡ് ഡ്രാഫ്റ്റിങ് എന്നിവയുടെ സഹായത്തോടെ തയാറാക്കുന്നതിനുള്ള മൂന്നുമാസത്തെ പരിശീലനമാണിത്. ജൂലൈ 10 വരെ അപേക്ഷ സ്വീകരിക്കും.വിവരങ്ങള്‍ വെബ്സൈറ്റില്‍ (https://ses.mgu.ac.in) ഫോണ്‍: 8848343200, 8590282951, 9446767451, 6282023170.
റെഗുലര്‍ ഫുള്‍ടൈം ഹ്രസ്വകാല പ്രോഗ്രാം
ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് (ഡാസ്പ്) നടത്തുന്ന റെഗുലര്‍ ഫുള്‍ ടൈം ഹ്രസ്വകാല പ്രോഗ്രാമുകളായ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ്-സപ്ലൈ ചെയിന്‍ ആൻഡ് പോര്‍ട്ട് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ബേക്കറി ആൻഡ് കണ്‍ഫെക്ഷണറി) പി.ജി ഡിപ്ലോമ ഇന്‍ ഡേറ്റ ആൻഡ് ബിസിനസ് അനലിറ്റിക്സ് (യോഗ്യത-ഡിഗ്രി) എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ 29 വരെ അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക് www.dasp.mgu.ac.in ഇ-മെയില്‍: dasp@mgu.ac.in ഫോണ്‍: 8078786798, 0481 2733292.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.