സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
എബിലിറ്റി എന്‍ഹാൻസ്മെന്റ് കോഴ്സ്
മഹാത്മ ഗാന്ധി സര്‍വകലാശാല സെന്റര്‍ ഫോര്‍ ഡിസ്റ്റന്റസ് ആൻഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ ഓണേഴ്സ് ബിരുദ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ജര്‍മന്‍, ഫ്രഞ്ച്, തമിഴ് ഓണ്‍ലൈന്‍ എബിലിറ്റി എന്‍ഹാൻസ്മെന്റ് കോഴ്സുകളിലേക്ക് സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം.
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന മൂന്നു ക്രെഡിറ്റുള്ള ഈ കോഴ്സിന് സെമസ്റ്ററിന് 1500 രൂപയാണ് ഫീസ്. ഒരേസമയം ഒന്നിലധികം കോഴ്സുകള്‍ ചെയ്യാനും സൗകര്യമുണ്ട്. cdoe.mgu.ac.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 0481 2731010, 9188918258 , 9188918256, 8547852326.
പി.എച്ച്.ഡി പ്രവേശനം
പി.എച്ച്.ഡി പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷക്ക് (യുജിസി-നെറ്റ് പരീക്ഷ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വിഷയങ്ങള്‍ക്കു മാത്രം) അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 12 വരെ phdadmission.mgu.ac.in ല്‍ അപേക്ഷ നല്‍കാം. (www.mgu.ac.in)
പരീക്ഷഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ്സി സൈബര്‍ ഫോറന്‍സിക്, എം.എ ജേര്‍ണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍സ് (2023 അഡ്മിഷന് - തോറ്റവര്‍ക്കുള്ള സ്പെഷല്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും സെപ്റ്റംബര്‍ നാലു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. (studentportal.mgu.ac.in.)
മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കോമേഴ്സ് (2023 അഡ്മിഷന് - തോറ്റവര്‍ക്കുള്ള സ്പെഷല്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബര്‍ അഞ്ചുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.