സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ് സർവകലാശാല
പരീക്ഷ
കാലിക്കറ്റ് സർവകലാശാല ഒന്നാം സെമസ്റ്റർ ബി.കോം എൽഎൽ.ബി. ഓണേഴ്സ് (2021 മുതൽ 2024 വരെ പ്രവേശനം) ഒക്ടോബർ 2024, (2020 പ്രവേശനം) ഒക്ടോബർ 2023 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 19ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ.
അസിസ്റ്റന്റ് പ്രഫസര്‍
കാലിക്കറ്റ് സർവകലാശാല അറബിക് പഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ ഒരൊഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും സഹിതം ആഗസ്റ്റ് 29ന് ഉച്ചക്ക് 2.30ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9446254092.
സീറ്റൊഴിവ്
വിമൻസ് സ്റ്റഡീസ് പഠനവകുപ്പിലെ എം.എ വിമൻസ് സ്റ്റഡീസ് പ്രോഗ്രാമിൽ എസ്.സി സംവരണ സീറ്റൊഴിവുണ്ട്. അഭിമുഖം ആഗസ്റ്റ് 29ന് രാവിലെ 10.30ന് പഠനവകുപ്പിൽ നടക്കും. പ്രസ്തുത സംവരണ വിഭാഗത്തിലുള്ളവർ ഹാജരായില്ലെങ്കിൽ മറ്റു വിഭാഗത്തിലുള്ളവരെ പരിഗണിക്കും. കൂടുതൽ വിവരങ്ങൾ പഠനവകുപ്പ് വെബ്സൈറ്റിൽ. ഇ-മെയിൽ: wshod@uoc.ac.in, ഫോൺ: 0494 2407366.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.