യു.പി.എസ്.സി 2026ലെ പരീക്ഷാ കലണ്ടർ പ്രസിദ്ധപ്പെടുത്തി
text_fieldsപ്രതീകാത്മക ചിത്രം
യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) 2026 വർഷത്തെ പരീക്ഷാ കലണ്ടർ www.upsc.gov.inൽ പ്രസിദ്ധപ്പെടുത്തി.
ചില പ്രമുഖ പരീക്ഷ/റിക്രൂട്ട്മെന്റ് ടെസ്റ്റുകളുടെ വിജ്ഞാപന തീയതി, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, പരീക്ഷാ തീയതി എന്നീ ക്രമത്തിൽ ചുവടെ:
നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), നേവൽ അക്കാദമി (എൻ.എ) പ്രിലിമിനറി, കമ്പയിൻഡ് ഡിഫൻസ് സർവിസ് (സി.ഡി.എസ്) (1)-10-12.2025, 30.12.2025, 12.04.2026.
സിവിൽ സർവിസസ്, ഇന്ത്യൻ ഫോറസ്റ്റ് സർവിസ് പ്രിലിമിനറി-14.01.2026, 03.02.2026, 24.05.2026.
ഇന്ത്യൻ ഇക്കണോമിക് സർവിസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവിസ് -11.02.2026, 03.03.2026, 19.06.2026 (പരീക്ഷാ കാലയളവ്-മൂന്നു ദിവസം)
കമ്പയിൻഡ് ജിയോ-സയന്റിസ്റ്റ് (മെയിൻ പരീക്ഷ- 20.06.2026 (രണ്ടു ദിവസം).
എൻജിനീയറിങ് സർവിസസ് (മെയിൻ) പരീക്ഷ 2026 (പ്രിലിമിനറി പാസായവർക്ക്) 21.06.2026.
കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്റ്റന്റ്-കമാൻഡന്റ് പരീക്ഷ-18.02.2026, 10.03.2026, 19.07.2026
കമ്പയിൻഡ് മെഡിക്കൽ സർവിസസ് പരീക്ഷ-11.03.2026, 31.03.2026, 02.08.2026.
സിവിൽ സർവിസസ് മെയിൻ പരീക്ഷ-2026 (പ്രിലിമിനറി പാസായവർക്ക്) 21.08.2026 (പരീക്ഷാ കാലയളവ്-അഞ്ചു ദിവസം).
എൻ.ഡി.എ, എൻ.എ, സി.ഡി.എസ് പരീക്ഷകൾ (2)-20.05.2026, 09.06.2026, 13.09.2026
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷ (പ്രിലിമിനറി പാസായവർക്ക്) 22.11.2026 (പരീക്ഷാ കാലയളവ്-ഏഴു ദിവസം)
മറ്റു പരീക്ഷകളുടെ വിവരങ്ങൾ പരീക്ഷാ കലണ്ടറിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

