വി.എച്ച്.എസ്.ഇ കോഴ്സുകൾക്ക് പുതുമോടി
text_fieldsതിരുവനന്തപുരം: പത്താം ക്ലാസ് വിജയിച്ചവരിൽ ഹയർസെക്കൻഡറി പഠനത്തിനൊപ്പം തൊഴിൽ വൈദഗ്ധ്യം കൂടി ആഗ്രഹിക്കുന്നവർക്ക് വി.എച്ച്.എസ്.ഇകളിൽ പുതുതായി ആരംഭിച്ച എൻ.എസ്.ക്യു.എഫ് കോഴ്സുകളിൽ ചേരാം. കഴിഞ്ഞ 29ന് തുടങ്ങിയ അപേക്ഷ സമർപ്പണം ആഗസ്റ്റ് 14ന് അവസാനിക്കും. www.vhscap.kerala.gov.in എന്ന പോർട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഒരാഴ്ചക്കകം 28,312 ഒാൺലൈൻ അപേക്ഷകളാണ് ലഭിച്ചത്. ഇൗ വർഷം 33,030 സീറ്റുകളാണ് വി.എച്ച്.എസ്.ഇയിലുള്ളത്. സംസ്ഥാനത്തെ 389 വി.എച്ച്.എസ്.ഇകൾ ഇൗ വർഷം മുതൽ പൂർണമായും ദേശീയ നൈപുണി വിദ്യാഭ്യാസ പദ്ധതി ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്) പ്രകാരമുള്ള പാഠ്യപദ്ധതിയിലേക്ക് മാറുകയാണ്. 10 ലെവലുകളിലായി ഒേട്ടറെ കോഴ്സുകളുള്ള എൻ.എസ്.ക്യു.എഫ് പ്രകാരം വി.എച്ച്.എസ്.ഇ കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് ലെവൽ നാല് സ്കിൽ സർട്ടിഫിക്കറ്റാണ് ലഭിക്കുക. വിജയിക്കുന്ന വിദ്യാർഥികൾക്ക് സംസ്ഥാനത്തെ പ്രഫഷനല്‍/പോളിടെക്‌നിക് കോഴ്‌സുകള്‍ക്ക് സീറ്റ് നീക്കിവെക്കുമെന്നും വിദ്യാഭ്യാസവകുപ്പ് ഉറപ്പുനൽകുന്നു.
അഗ്രികള്‍ച്ചര്‍, ഇലക്ട്രോണിക്‌സ് ആൻഡ് ഹാര്‍ഡ്‌വെയര്‍, മീഡിയ ആൻഡ് എൻറര്‍ടൈന്‍മെൻറ്, െഎ.ടി - െഎ.ടി അധിഷ്ഠിത സര്‍വിസുകള്‍, പവര്‍സെക്റ്റര്‍, ഓട്ടോമോട്ടിവ്, കണ്‍സ്ട്രക്ഷന്‍, ടെക്സ്റ്റൈല്‍സ് ആൻഡ് ഹാൻറ്ലൂം, അപ്പാരല്‍, കെമിക്കല്‍ ആൻഡ് പെട്രോകെമിക്കല്‍, ടെലികോം, ഇന്ത്യന്‍ പ്ലംബിങ് അസോസിയേഷന്‍, ഹെല്‍ത്ത് കെയര്‍, ബ്യൂട്ടി ആൻഡ് വെല്‍നെസ്, ഫുഡ് ഇൻഡസ്ട്രി കപ്പാസിറ്റി ആൻഡ് സ്‌കില്‍ ഇനിഷ്യേറ്റിവ്, സ്‌പോര്‍ട്‌സ്, ബാങ്കിങ് ഫിനാന്‍ഷ്യല്‍ സര്‍വിസസ് ആൻഡ് ഇന്‍ഷുറന്‍സ്, ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍ ആൻഡ് ഫെസിലിറ്റി മാനേജ്മെൻറ് തുടങ്ങിയ തൊഴിൽ മേഖലകളിലെ കോഴ്സുകളിലേക്കാണ് പ്രവേശനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.