'നീറ്റ് ' പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; നാലു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് യോഗ്യത
text_fieldsന്യൂഡൽഹി: 2016ലെ മെഡിക്കൽ, ഡെന്‍റൽ പ്രവേശനത്തിന് നടത്തിയ 'നീറ്റ്' (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷയുടെ ഫലം സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു. സി.ബി.എസ്.ഇയുടെ വെബ്സൈറ്റ് http://cbseresults.nic.in/neet/neet_2016.htm, http://cbseresults.nic.in/ വഴി ഫലം അറിയാൻ കഴിയും. ഫലം പ്രസിദ്ധീകരിച്ചെങ്കിലും സംസ്ഥാനങ്ങൾ നടത്തിയ പ്രവേശ പരീക്ഷകൾക്ക് ഈ വർഷം തടസമില്ല. 2017-18 വർഷം മുതൽ 'നീറ്റ്' പരീക്ഷയാകും പൊതുമാനദണ്ഡം.
സി.ബി.എസ്.ഇ മെഡിക്കല്‍ കോളജുകളിലെ പ്രവേശത്തിനായി അഖിലേന്ത്യാതലത്തില്‍ നടത്തിയ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ യോഗ്യത നേടിയത് 4,09,477 വിദ്യാര്‍ഥികള്‍. ഇവരില്‍ 2,26,049 പേര്‍ പെണ്‍കുട്ടികളാണ്.
7,31,223 പേരാണ് പരീക്ഷയെഴുതിയത്. ഗുജറാത്തില്‍നിന്നുള്ള ഹേത് ഷാ ഒന്നാമതത്തെിയപ്പോള്‍ ഒഡിഷയില്‍നിന്നുള്ള ഏകാന്‍ഷ് ഗോയല്‍ രണ്ടാം റാങ്ക് നേടി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്ക് 19,325 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. ഫലം ബുധനാഴ്ചയേ പുറത്തുവരൂവെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം. ഫലമറിയുന്നത് സംബന്ധിച്ച സഹായങ്ങള്‍ക്ക് സി.ബി.എസ്.ഇ ഹെല്‍പ്ഡെസ്കുമായി ബന്ധപ്പെടാം. നമ്പര്‍: 01122041807, 01122041808 ടോള്‍ഫ്രീ നമ്പര്‍: 1800118002.
മെഡിക്കല്‍/ഡെന്‍റല്‍ പ്രവേശത്തിന് വ്യത്യസ്ത പ്രവേശപരീക്ഷകള്‍ നടത്തുന്ന രീതി അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് നീറ്റ് പരീക്ഷ ഈ വര്‍ഷം നടത്തിയത്. എന്നാല്‍, നീറ്റിന് ഒരു വര്‍ഷത്തെ ഇളവ് നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുകയായിരുന്നു.
'നീറ്റ്' ഒന്നാംഘട്ട പരീക്ഷ മേയ് ഒന്നിനും രണ്ടാംഘട്ട പരീക്ഷ ജൂലൈ 24നുമാണ് സി.ബി.എസ്.ഇ നടത്തിയത്. കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം അടക്കം രാജ്യത്തെ 52 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. രണ്ട് പരീക്ഷകളുടേയും ഫലം ഒന്നിച്ചാണ് സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചത്.
മെഡിക്കല്‍/ഡെന്‍റല്‍ പ്രവേശത്തിന് വ്യത്യസ്ത പ്രവേശ പരീക്ഷകള്‍ നടത്തുന്ന രീതി അവസാനിപ്പിച്ച സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് നീറ്റ് പരീക്ഷ ഈ വര്‍ഷം നടത്തിയത്. എന്നാൽ, നീറ്റ് പരീക്ഷക്ക് ഒരു വര്‍ഷത്തെ ഇളവു നല്‍കുന്നതിനായി കേന്ദ്ര സർക്കാർ ഓര്‍ഡിനന്‍സ് കൊണ്ടുവരികയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.