ഐ.ഇ.എസിനും ഐ.എസ്.എസിനും ഇപ്പോള്‍ അപേക്ഷിക്കാം
text_fieldsയു.പി.എസ്.സി നടത്തുന്ന ഇന്ത്യന്‍ ഇക്കണോമിക് സര്‍വിസ് (ഐ.ഇ.എസ്), ഇന്ത്യന്‍ സ്്റ്റാറ്റിസ്്റ്റിക്കല്‍ സര്‍വിസ് (ഐ.എസ്.എസ്) എന്നീ പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഐ.ഇ.എസിന് അപേക്ഷിക്കുന്നവര്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നോ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നോ ഇക്കണോമിക്സ്/അപൈ്ളഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സില്‍ പി.ജി ബിരുദം നേടിയിരിക്കണം.
ഐ.എസ്.എസിന് അപേക്ഷിക്കുന്നവര്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നോ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നോ സ്്റ്റാറ്റിസ്്റ്റിക്സ്/അപൈ്ളഡ് സ്്റ്റാറ്റിസ്്റ്റിക്സ്/ മാത്തമാറ്റിക്കല്‍ സ്്റ്റാറ്റിസ്്റ്റിക്സ് ഉള്‍പ്പെടുന്ന ബിരുദമോ ഇവയിലേതെങ്കിലുമൊന്നില്‍ മാസ്്റ്റര്‍ ബിരുദമോ നേടിയിരിക്കണം. വിദേശ സര്‍വകലാശാലകളില്‍നിന്നും യു.ജി.സി അംഗീകരിച്ച കല്‍പിത സര്‍വകലാശാലകളില്‍നിന്നും ഇതേ യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി: 21-30. എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വികലാംഗര്‍ക്ക് 10ഉം വര്‍ഷത്തെ ഇളവുണ്ട്.
അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിന് 200 രൂപ. എസ്.സി-എസ്.ടി, വനിതകള്‍, വികലാംഗര്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. എസ്.ബി.ഐ ശാഖകളില്‍ നേരിട്ടോ നെറ്റ് ബാങ്കിങ് വഴിയോ എസ്.ബി.ടിയുടെ വിസ/മാസ്്റ്റര്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ പണമടക്കാം.
അപേക്ഷിക്കേണ്ട വിധം: യു.പി.എസ്.സിയുടെ വെബ്സൈറ്റിലൂടെ. രണ്ടു ഭാഗങ്ങളായാണ് അപേക്ഷ. സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഇ-മെയില്‍ ലഭിക്കും. അവസാന തീയതി: ഫെബ്രുവരി 12. മാര്‍ച്ച് ഏഴുമുതല്‍ ഏപ്രില്‍ നാലുവരെ ഇ-അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
മേയ് 13ന് പരീക്ഷ നടത്തും. കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.upsc.gov.in/

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.