Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightസി.ബി.എസ്.ഇ 12ാം...

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖല ഒന്നാമത്, 95.62 ശതമാനം വിജയം

text_fields
bookmark_border
CBSE Exam results
cancel

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ (സി.ബി.എസ്.ഇ) 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 മാണ് വിജയശതമാനം. മുൻ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനം കുറവുണ്ടായി.

കേരളം, ലക്ഷദ്വീപ് ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല 95.62 ശതമാനം വിജയത്തോടെ ഒന്നാം സ്ഥാന​ത്തെത്തി. പ്രയാഗ് രാജ് മേഖലയിലാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം. 72.43 ശതമാനമാണ് ഇവിടത്തെ വിജയം.

cbse.gov.in, results.cbse.nic.in എന്നീ വെബ്സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലമറിയാം. കൂടാതെ ഡിജിലോക്കർ, ഉമാങ് ആപ് വഴിയും എസ്.എം.എസ് സംവിധാനത്തിലൂടെയും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാനാകും. ഇന്റർനെറ്റ് സൗകര്യം പരിമിതമായ സ്ഥലങ്ങളിലുള്ളവർക്കായി ഐ.വി.ആർ.എസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വിജയശതമാനം കൂടുതൽ പെൺകുട്ടികൾക്കാണ്. ആൺകുട്ടികളേക്കാൾ 6.73 ശതമാനം അധികം വിജയശതമാനവുമായി പെൺകുട്ടികൾ മുന്നേറി. 88.86 ആണ് പെൺകുട്ടികളുടെ വിജയശതമാനം. 82.13 ശതമാനമാണ് ആൺകുട്ടിക​ളുടെ വിജയം.

18 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതിൽ 10.2 ലക്ഷം ആൺകുട്ടികളും 8.3ലക്ഷം പെൺകുട്ടികളും ഉൾപ്പെടും. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10വരെയാണ് പരീക്ഷ നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSECBSE12th Result
News Summary - CBSE Class 12 Result 2026 Declared
Next Story