എൻജിനീയറിങ് മാതൃക പരീക്ഷ 16 മുതൽ | എം.സി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലന പരിപാടിയിൽ കീം (KEAM) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഏപ്രിൽ 16 മുതൽ 19 വരെ മോഡൽ പരീക്ഷ എഴുതാം.
entrance.kite.kerala.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മോക് ടെസ്റ്റിൽ പങ്കാളികളാവാം. കീം പരീക്ഷയുടെ അതേ മാതൃകയിൽ 150 ചോദ്യങ്ങളാണ് ഉണ്ടാവുക. ഫിസിക്സ് 45, കെമിസ്ട്രി 30, മാത്സ് 75 എന്ന തരത്തിലാണ് ചോദ്യഘടന. യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്താൽ ‘എക്സാം’ എന്ന വിഭാഗത്തിൽ ‘മോക്/മോഡൽ പരീക്ഷ’ ക്ലിക്ക് ചെയ്ത് പരീക്ഷയിൽ പങ്കുചേരാം. നിലവിൽ 52020 കുട്ടികൾ പരിശീലനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുതായി രജിസ്റ്റർ ചെയ്യുന്ന സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്കും മോക് ടെസ്റ്റിന് അവസരം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. മെഡിക്കൽ എൻട്രൻസ് മോഡൽ പരീക്ഷ പിന്നീട് നടത്തും.
കൈറ്റ് വിക്ടേഴ്സ് ചാനലിലും യൂടൂബിലുമായി അഞ്ചു മാസമായി നൽകി വരുന്ന ക്ലാസുകളുടെ തുടർച്ചയായാണ് മോക് ടെസ്റ്റ്. 300 ഓളം വിഡിയോ ക്ലാസുകൾ ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ entrance.kite.kerala.gov.in പോർട്ടലിൽ കാണുന്നതിനും അവസരമുണ്ട്.
എം.സി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സർക്കാർ/സ്വാശ്രയ കോളജുകളിൽ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റെഗുലർ (എംസി.എ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം. മാത്തമാറ്റിക്‌സ് ഒരു വിഷയമായി പ്ലസ് ടു തലത്തിലോ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.lbscentre.kerala.gov.in വഴി ഓൺലൈനായി മേയ് 20 വരെ അപേക്ഷ ഫീസ് ഒടുക്കാം. മേയ് 22 ആണ് അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി. പൊതുവിഭാഗത്തിന് 1300 രൂപയും പട്ടിക വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷ ഫീസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.