കീം പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: 2025അധ്യയന വർഷത്തെ കീം( കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെ്ിക്കൽ എൻട്രൻസ് പ്രവേശന പരീക്ഷ) പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് എൻട്രന്സ് എക്സാമിനേഷൻ കമീഷണർ. എൻജിനീയറിങ് പരീക്ഷ ഏപ്രിൽ 23,25, 26, 27, 28 തീയതികളിൽ വൈകുന്നേരം 2 മുതൽ 5മണി വരെ നടക്കും. ഫാർമസി പ്രവേശന പരീക്ഷ 24, 29 തീയതികളിലായി നടക്കും. ഏപ്രിൽ 24ന് രാവിലെ 11.30 മുതൽ1 മണി വരെയാകും പരീക്ഷ. ഏപ്രിൽ 29 ലെ പരീക്ഷ 3: 30 മുതൽ 5 മണി വരെ ആയിരിക്കും.
എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള പരീക്ഷയും യു.ജി മെഡിക്കൽ, കൃഷി, വനം, വെറ്ററിനറി, ഫിഷറീസ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശന പ്രക്രിയ (CAP കൗൺസിലിംഗ്) എന്നിവ ഉൾപ്പെടുന്നതാണ് കീം പ്രവേശന പരീക്ഷ. ബിടെക്, ബിഫാം പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ കീം പ്രവേശന പരീക്ഷ എഴുതണം. അതേസമയം കീമിൽ രജിസ്റ്റർ ചെയ്ത ശേഷം മറ്റ് ഉദ്യോഗാർഥികൾക്ക് നേരിട്ട് കീം കൗൺസിലിംഗിൽ (CAP) പങ്കെടുക്കാം
കൂടുതൽ വിവരങ്ങൾക്ക് cee.kerala.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കാം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.