എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07 വിജയശതമാനം
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനം. 99.05 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. 414290 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 2025ൽ ഇത് 61449 ആയിരുന്നു.
210727 ആൺകുട്ടികൾ പരീക്ഷയെഴുതിയതിൽ 208474 പേരും (98.93ശതമാനം) 203563 പെൺകുട്ടികൾ പരീക്ഷയെഴുതിയതിൽ 201982 പേരും (99.22ശതമാനം) ഉപരിപഠനത്തിന് അർഹരായി. ഇത്തവണ 20771 പെൺകുട്ടികളും 9743 ആൺകുട്ടികളും മുഴുവൻ എ പ്ലസ് നേടി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്.
പഴയ സ്കീമിൽ (പ്രൈവറ്റ്) പരീക്ഷയെഴുതിയ 251 വിദ്യാർഥികളിൽ 189 പേർ ഉപരിപഠനത്തിന് അർഹരായി. 75.3 ശതമാനമാണ് വിജയം. ഗൾഫിലെ ഏഴ് കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 631 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായി. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 386 വിദ്യാർഥികളിൽ 377 പേർ ഉപരിപഠനത്തിന് അർഹത നേടി. 97.67ശതമാനമാണ് വിജയം.
കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തിയ മലപ്പുറം എടരിക്കോട് പി.കെ.എം.എം എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 2030 വിദ്യാർഥികളിൽ 2026 പേർ ഉപരിപഠനത്തിന് അർഹരായി. 99.08ശതമാനം വിജയം. ഇവിടെ152 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
എസ്.സി വിഭാഗത്തിൽ 39391 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 38535 പേർ (97.82ശതമാനം) ഉപരിപഠനത്തിന് യോഗ്യത നേടി. 871 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. എസ്.ടി വിഭാഗത്തിൽ 7172 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 7022 പേർ (97.91ശതമാനം) ഉപരിപഠനത്തിന് അർഹത നേടി. 56 പേർക്കാണ് ഫുൾ എ പ്ലസ്.
കേൾവി പരിമിതരുടെ വിഭാഗത്തിൽ 29 കേന്ദ്രങ്ങളിലായി 233 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 232 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 14 പേർക്കാണ് ഫുൾ എ പ്ലസ്. ടി.എച്ച്.എസ്.എൽ.സി പരീക്ഷയെഴുതിയ 2683 വിദ്യാർഥികളിൽ 2649 പേർ (98.73ശതമാനം) ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 130 പേർക്കാണ് മുഴുവൻ എ പ്ലസ്. കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 74 പേരിൽ 73 വിദ്യാർഥികളും (98.64 ശതമാനം) ഉപരിപഠനത്തിന് യോഗ്യത നേടി. സംസ്ഥാനത്ത് 72 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷാ മൂല്യനിർണയം.
sslcexam.kerala.gov.in, prd.kerala.gov.in, results.kite.kerala.gov.in, results.kerala.gov.in, examresults.kerala.gov.in തുടങ്ങിയ വെബ് സൈറ്റുകളിലും സംസ്ഥാന ഐ.ടി മിഷന്റെ 9188619958 എന്ന വാട്സ് ആപ്പ് നമ്പറിലും ഫലം ലഭിക്കും. ഡിജി ലോക്കറിലും ഫലം ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

