നീറ്റ് പി.ജി പരീക്ഷ ജൂൺ 15ന്; മേയ് ഏഴ് വരെ അപേക്ഷിക്കാം
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പി.ജി 2025 പരീക്ഷ തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 17 മൂന്ന് മണി മുതൽ മേയ് ഏഴ് വരെയാണ് അപേക്ഷിക്കാനാകുന്നത്. ജൂൺ 15 ന് പരീക്ഷ നടത്താനും ജൂലൈ 15 ന് ഫലം പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലുടനീളമുള്ള ഏകദേശം 52,000 ബിരുദാനന്തര മെഡിക്കൽ സീറ്റുകൾക്കായി രണ്ട് ലക്ഷം എ.ബി.ബി.എസ് ബിരുദധാരികൾ പരീക്ഷ എഴുതാൻ സാധ്യതയുണ്ട്. രണ്ടു ഷിഫ്റ്റുകളിലായാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ നടത്തുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ 12.30 വരെയുള്ള മൂന്നര മണിക്കൂറും ഉച്ചയ്ക്ക് ശേഷം 3.30 മുതല്‍ ഏഴു മണി വരെയുമാണ് ഷിഫ്റ്റ് ക്രമീകരിച്ചിരിക്കുന്നത്.
അപേക്ഷിക്കുന്ന വിധം
nbe.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന 'NEET-PG രജിസ്ട്രേഷൻ' ലിങ്കിൽ ക്ലിക്ക് ചെയ്യുക.
'new registration' ക്ലിക്ക് ചെയ്യുക
ജനനത്തീയതി, ലിംഗഭേദം, ഇമെയിൽ ഐ.ഡി, മൊബൈൽ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നൽകുക.
അനുവദിച്ചിരിക്കുന്ന ഉപയോക്തൃ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച്, അപേക്ഷാ ഫോം പൂരിപ്പിക്കുന്നത് തുടരുക.
അവശ്യ വ്യക്തിഗത, അക്കാദമിക് വിശദാംശങ്ങൾ നൽകുക.
അപേക്ഷാ ഫീസ് അടക്കുക.
ചേർത്ത എല്ലാ വിശദാംശങ്ങളും പരിശോധിച്ച് അപേക്ഷ ഫോം സമർപ്പിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.